October 30, 2026

വായനാ വാരാചരണം നാളെ സമാപിക്കും: സാക്ഷരതാ പഠിതാക്കള്‍ക്കായി മത്സരം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വായനാ വാരാചരണത്തിന്റെ ഭാഗമായി  ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ജൂണ്‍ 25 ന്  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ജില്ലാ ആസൂത്രണഭവനിലെ ഡോ.എ.പി.ജെ അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍ രാവിലെ 10 മുതല്‍ പരിപാടികള്‍ തുടങ്ങും.  10 മുതല്‍ 11 വരെ സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ക്കായി ജലസംരക്ഷണത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസമത്സരം,  11 മുതല്‍ 12 വരെ ആദിവാസി സാക്ഷരതാ പഠിതാക്കളുടെ വായനാ മത്സരം,  12 മുതല്‍ 1 വരെ സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കുമായി കേരളചരിത്രത്തെ ആസ്പദമാക്കി ക്വിസ്മത്സരം. 2 ന് സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌കെ.ബി നസീമ നിര്‍വ്വഹിക്കും.  ജില്ലാകലക്ടര്‍ മുഖ്യാതിഥിയായിരിക്കും. സാക്ഷരതയിലൂടെ ഉന്നതിയിലെത്തിയ കലാ പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും.  
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *