October 3, 2026

വായനാവാരാഘോഷം; രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
 വായനാവാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കവിതാരചന, യു.പി.വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്. 
പുസ്തക മേള നാളെ സമാപിക്കും
വായനവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കളക്‌ട്രേറ്റില്‍ നടത്തുന്ന പുസ്തകമേള (ജൂണ്‍ 25) തിങ്കളാഴ്ച വൈകീട്ട് 5 ന് സമാപിക്കും. മാതൃഭൂമി, ഡി.സി ബുക്‌സ്, എന്‍.ബി.എസ്, ടീ.ബി.എസ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങള്‍ വിലക്കുറിവില്‍ മേളയില്‍ നിന്നും ലഭിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പുസ്തകങ്ങളും വില്‍പ്പനയ്ക്കുണ്ട്. വകുപ്പിന്റെ പ്രസിദ്ധീകരണങ്ങളായ കേരള കാളിങ്ങ്, ജനപഥം എന്നിവയുടെ വാര്‍ഷിക വരിസംഖ്യയടക്കാനും സൗകര്യമുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *