August 31, 2026

കെട്ടിട നിർമ്മാണ രംഗത്ത് തൊഴിൽ സുരക്ഷ ഉറപ്പാക്കണം: എ.ഐ.ടി.യു.സി.

0
IMG-20180624-WA0151
By ന്യൂസ് വയനാട് ബ്യൂറോ
കെട്ടിട  നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രവർത്തക കൺവെൻഷൻ
 കൽപ്പറ്റ: കെട്ടിട നിർമ്മാണ തൊഴിലാളി യൂണിയൻ വയനാട് ജില്ലാ പ്രവർത്തക കൺവൻഷൻ  എ .ഐ.ടി. യു .സി വയനാട് ജില്ലാ സെക്രട്ടറി പി.കെ. മൂർത്തി ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡന്റ് സി.എസ്.സ്റ്റാൻലിൻ അധ്യക്ഷത വഹിച്ചു.നിർമ്മാണ തൊഴിൽ രംഗത്ത് അമിതമായി കൊണ്ടിരിക്കുന്ന യന്ത്രവത്ക്കരണം സാധാരണ വിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തുകയാണെന്നും ഈ രംഗത്ത് തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു.നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എ.എ.സുധാകരൻ റിപ്പോർട്ടവതരിപ്പിച്ചു. എഐടിയുസി ജില്ലാ പ്രസിഡന്റ് എസ്.ജി.സുകുമാരൻ, രാജൻ മാസ്റ്റർ വളയം, അമ്മാത്തു വളപ്പിൽ കൃഷ്ണകുമാർ ,എ.സഹദേവൻ, കെ.ആർ.സുരേഷ് ബാബു, ആർ.പ്രകാശൻ, ജെ.ദേവയാനി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *