October 5, 2026

ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ ജനരോഷമുയരുന്നു.

0
IMG_20180625_195912
By ന്യൂസ് വയനാട് ബ്യൂറോ
ആശുപത്രി സൂപ്രണ്ട് പൊതുപ്രവർത്തകരെ അപമാനിക്കുന്നത് അനുവദിക്കില്ലന്ന് കോൺഗ്രസ്.
 മാനന്തവാടി:    ജില്ലാ ആശുപത്രി സൂപ്രണ്ട് പൊതു പ്രവർത്തകരെ അപമാനിക്കുന്നതും കള്ളക്കേസിൽ കുടുക്കുന്നതും അനുവദിക്കാൻ കഴിയില്ലെന്ന്  കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മാനന്തവാടി ബ്ലോക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ ആശുപത്രി രക്തബാങ്കിൽ രക്തത്തിന് സമീപിച്ച ആദിവാസി സ്ത്രീയെ അപമാനിക്കുന്നത് കണ്ട് മാന്യമായി പ്രതീകരിച്ച കോൺഗ്രസ് മാനന്തവാടി മണ്ഡലം സെക്രട്ടറി റഷീദിനെ കള്ളക്കേസിൽ കുടുക്കി പൊതു പ്രവർത്തകരുടെ പ്രതീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ ഒരു നിയമവും അനുശാസിക്കുന്നില്ലെന്നും എല്ലാം തന്റെ തലയിൽ കൂടിയാണെന്നുള്ള സൂപ്രണ്ടിന്റെ അഹന്ത അനുവദിക്കുകയില്ലെന്നും ജനകീയ ഇടപെടൽ ഇല്ലാതെ ഒരു സ്ഥാപനവും മുന്നോട്ട് പോകില്ലെന്നും ജനകീയ മുന്നേറ്റങ്ങളോട് നിശ്രദാത്മകമായ നിലപാട സീകരിക്കുംന്ന ജില്ലാ ആശുപത്രി സൂപ്രണ്ടിനെതിരെ ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു…ഈ വിഷയത്തിൽ ആദിവാസി സ്ത്രീയോട് മോശമായി പെരുമാറിയ രക്ത ബാങ്ക് ജീവനക്കാരനെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിർത്തി വകുപ്പ് തല അന്വേഷണം നടത്തണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് എക്കണ്ടി മൊയ്തൂട്ടി, ഡി.സി.സി.സെക്രട്ടറി പി.വി. ജോർജ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്,ഷംസീർ അരണപ്പാറ,എൽബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു….
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *