May 6, 2024

മാനന്തവാടി സെന്റ് മേരീസ് കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

0
Fb Img 1530028439758
മാനന്തവാടി സെന്റ് മേരീസ് കോളേജ് ഡിഗ്രി, +1 കോഴ്സുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. സ്ഥാപക കോളേജായ മേച്ചേരി കോളേജിന്റെ അമ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
1963ൽ മാത്യു മേച്ചേരി ആരംഭിച്ച ആർട്ട്സ് & സയൻസ് കോളേജിന്റെ പിൻതുടർച്ച സ്ഥാപനമാണ് മാനന്തവാടിയിലെ സെന്റ് മേരീസ് കോളേജ്. കണ്ണൂർ യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കോളേജിൽ 2018 ഏപ്രിലിൽ നടത്തിയ പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ കോളേജിന് സാധിച്ചു. 135 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 117 പേർ വിളയിച്ച് 87% വിജയം കൈവരിച്ചു.ഈ അധ്യയന വർഷം ഡിഗ്രി, +1 കോഴ്സുകൾക്കും ചേരുന്ന ഇരുനൂറ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും കോളേജ് അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഇ.ശ്രീധരൻ, എം.സി.വിൻസന്റ്, സി.ടി.അബ്രഹാം, ത്രേസ്യാമ്മ ജോൺ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *