August 31, 2026

പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അടൽ ടിങ്കറിംഗ് ലാബിന്റെയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം നാളെ

0
FB_IMG_1530027974411
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പയ്യംമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കണ്ടറി സ്കൂൾ അടൽ ടിങ്കറിംഗ് ലാബ്, ഹൈടെക് ക്ലാസ് മുറികൾ എന്നിവയുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി യുവശാസ്ത്രജ്ജരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ ടിങ്കറിംഗ് ലാബ് സംവിധാനം.രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ലാബ് സൗകര്യം ഒരുക്കുന്നത് ലാബിന്റെയും ഹൈടെക്ക് ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനം നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഒ .ആർ .കേളു എം.എൽ.എ.നിർവ്വഹിക്കും ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളകമാർന്ന വിജയം കൈവരിച്ച വരെയും എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം കൈവരിച്ചരെ കൽപ്പറ്റ ഡി.വൈ.എസ്.പി.പ്രിൻസ് അബ്രഹാം ആദരിക്കുമെന്നും അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ പീറ്റർ കുരുവിള, പി.ടി.എ.പ്രസിഡന്റ് ബെന്നി തന്നിട്ടാംമാക്കിൽ, സജിൻ ജോസ്, സജി ജോസഫ്, സോവിനോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *