May 5, 2024

കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നും വനംവകുപ്പ് പിൻമാറണം. സിപിഐ

0
മാനന്തവാടി: രൂക്ഷമായ വന്യമൃഗശല്യംകൊണ്ട് കൃഷിനശിച്ച് ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്ന വന അതിർത്തിയോടു ചേർന്ന് കിടക്കുന്ന കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പിൻമാറണമെന്ന് സിപിഐ മുട്ടങ്കര ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു. വനാതിർത്തി പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്.ഇതിനെ തുടർന്നാണ് ഭൂരിഭാഗം കർഷകരും പശു, പോത്ത്, ആട് വളർത്തൽ ഉപജീവന മർഗ്ഗമായി തെരഞ്ഞെടുത്തത്.വീടിന് സമീപത്തെവന അതിർത്തിയിൽ വളർത്തു മൃഗങ്ങളെ മേയാൻ വിടുന്നതിനെ തടയുകയാണ് വനപാലകർ. ആദിവാസികളുൾപ്പെടെ നിരവധി കർഷകരണ് ഇതുകൊണ്ട് ദുരിതത്തിലായത്.
 രൂക്ഷമായ വന്യമൃഗശല്യത്തിന് നടപടി സ്വീകരിക്കതെ കർഷകകരുടെ ഉപജിവനമർഗ്ഗം തടസപ്പെടുത്തുന്ന സമീപനത്തിൽ നിന്ന് വനപാലകർ പിൻമാറണമെന്നും കർഷകരെ ഭിഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും യോഗം അവശ്യപ്പെട്ടു.കേരള അതിർത്തിയായ കർണടാകയിലെ രാജിവ്ഗാന്ധി നാഷണൽ പാർക്കിൽ പോലും കർഷകർ വനത്തിലാണ് വളർത്ത് മൃഗങ്ങളെ മേയിക്കുന്നത്. യോഗത്തിൽ കെ.എൻ.ശശിധരൻ അധ്യക്ഷത വഹിച്ചു.കെ.കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രദിപ്കുമാർ,ശിവരാജൻ,സുനിൽകുമാർ, മേഹനൻ ടി.ആർ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *