May 1, 2024

മാനന്തവാടി നഗരസഭ ഗ്രാമസഭയിൽ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷം

0

ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ഫർണ്ണിച്ചർ വാങ്ങിക്കാൻ വെച്ച 15 ലക്ഷം ₹ ലാപ്സാക്കിയും, ഗ്രാമസഭയിൽ ജനങ്ങളെ വഞ്ചിച്ചും മാനന്തവാടി നഗരസഭ… പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്യൻ.

2017-2018 വർഷത്തിൽ 15 ലക്ഷം ₹ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഫർണ്ണിച്ചർ വാങ്ങാൻ വെച്ച തുക പദ്ധതി നടപ്പിലാക്കാനുള്ള കാലതാമസം മൂലം തുക ലാപ്സായി. ഇതു മൂലം വിദ്യാർത്ഥികൾക്ക് ഇരിക്കാനോ, പുസ്തകൾ വെയ്ക്കാനോ, ബെഞ്ചും, മേശയും ഇല്ലാത്ത സാഹചര്യത്തിലേയ്ക്ക് വീണ്ടും തള്ളപ്പെട്ടു. വിദ്യാലയത്തിന് അടിസ്ഥാന സൗകര്യങ്ങൾ എർപ്പെടുത്താത മാനന്തവാടി നഗരസയുടെ ഭാഗത്തു നിന്നുമുണ്ടായ വീഴ്ച അന്വേഷിക്കണം. മാനന്തവാടി നഗരസഭയിൽ ഇപ്പോൾ നടക്കുന്നത്  നാഥനില്ലാകളരി ഭരണമാണ്. നഗരസഭയിലെ സാധാരണക്കാർക്ക് അത്യാവശ്യമായ ഒരു പദ്ധതിയും  വകയിരുത്തിയിട്ടില്ല. കക്കൂസ്, മേൽക്കൂര നിർമ്മാണം, തൊഴുത്തുകൾ തുടങ്ങിയ അത്യാവശ്യ പദ്ധതികൾക്ക് പോലും പണം വകയിരുത്തിയിട്ടില്ല. വെള്ളിയാഴ്ച മുതൽ മാനന്തവാടി നഗരസഭയുടെ കീഴിലുള്ള ഡിവിഷനുകളിൽ ഗ്രാമസഭ നടക്കാനിരിക്കെ അച്ചടിച്ച ഫോറത്തിൽ വ്യാപക ക്രമക്കേട് ഉണ്ട്. ഫോറത്തിൽ ഒന്നും തന്നെ വ്യക്തമായി രേഖപ്പെടുത്താതെയാണ് ഫോറം അച്ചടിച്ചിരിക്കുന്നത്.  അതിൽ എവിടെയും വ്യക്തിഗത ഫണ്ട് ഒന്നും രേഖപ്പെടുത്താതെ ജനങ്ങളെ ഒരു ഫോറത്തിന്റെ പേരിൽ വഞ്ചിക്കുന്ന മാനന്തവാടി നഗരസഭയുടെ ഈ നിലപാട്  വഞ്ചനാപരമാണെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്ൻ പ്രസ്താവിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *