October 4, 2026

മാനന്തവാടിയിൽ ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം ജൂലായ് രണ്ടിന്

0
IMG-20180628-WA0045
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഗവ: വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര വിദ്യാലയ പദ്ധതി ശിലാസ്ഥാപനവും ഹൈടെക് ക്ലാസ്സ് മുറികൾ, എം.എസ്.ഡി.പി. കെട്ടിടങ്ങളുടെ ഉദ്ഘാടനവും ജുലൈ രണ്ടിന് നടക്കും.രാവിലെ 10 മണിക്ക് മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ കിഫ്ബി യിൽ നിന്നും 5 കോടി രൂപയും ഒ.ആർ.കേളു എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപയും പി.ടി.എ.ഫണ്ടായ രണ്ട് ലക്ഷം രൂപയും ചിലവഴിച്ചാണ്ട് അന്താരാഷ്ട്ര വിദ്യാലയ പദ്ധതി നടപ്പാക്കുന്നത്.1 കോടി 6 ലക്ഷം രൂപ ചിലവഴിച്ചാണ് എം.എസ്.ഡി.പി. കെട്ടിടങ്ങൾ നിർമ്മിച്ചത് 35 ലക്ഷം രൂപ ചിലവഴിച്ചാണ് 27 ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി മാറ്റിയത് ഒ.ആർ.കേളു എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും ചടങ്ങിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിച്ചതായും സ്കൂൾ അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ ഇൻ ചാർജ് പ്രദീപ ശശി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.ടി.ബിജു, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വർഗ്ഗീസ് ജോർജ്, ക്ഷേമകാര്യ ചെയർപേഴ്സൻ ശാരദ സജീവൻ,വാർഡ് കൗൺസിലർ സ്റ്റർ വിൻസ്റ്റാൻലി, പി.ടി.എ.പ്രസിഡന്റ് വി.കെ.തുളസിദാസ്, ഹെഡ്മിസ്ട്രസ് ലില്ലി മാത്യു, തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *