August 31, 2026

ഇന്ന് അവധിയില്ല: വ്യാജ സന്ദേശങ്ങൾ അയച്ചവരുടെ നമ്പറുകൾ കൈമാറണം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലക്ക് അവധിയാണന്ന തരത്തിൽ സമൂഹ മധ്യമങ്ങളിലൂടെ ചിലർ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ജില്ലാ ഭരണകൂടം ഇതു വരെ അവധി പ്രഖ്യാപിച്ചിട്ടില്ല. 

    പല വിഷയങ്ങളിലും വ്യാജ സന്ദേശങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം നടത്തുന്ന ചിലർ സ്ഥിരമായി ഇത് ചെയ്യുന്നത് ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടന്നും ഇവർ നിരീക്ഷണത്തിലാണന്നും സൈബർ പോലീസ് അറിയിച്ചു. ചിലർ മനപൂർവ്വമല്ലാതെ ഒരു തവണയോ മറ്റോ  സന്ദേശങ്ങൾ  കൈമാറ്റം ചെയ്തെന്നു വരാം. എന്നാൽ ഇവരിൽ തന്നെ ഒരു വിഭാഗം പല നമ്പറുകളിൽ നിന്ന് വ്യാജ സന്ദേശങ്ങൾ ഒരേ സമയം വിവിധ ഗ്രൂപ്പുകളിലേക്ക് കൈമാറ്റം ചെയ്യുന്നവരാണ്. ഇവരെ തിരിച്ചറിഞ് നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിന് വ്യാജ സന്ദേശക്കൾ അയച്ചവരുടെ മൊബൈൽ നമ്പറുകൾ പൊലീസിനെ അറിയിക്കണമെന്ന് സൈബർ വിഭാഗം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *