April 29, 2024

വയനാട് ചുരത്തിന് സമാന്തരമായി കൊങ്കൺ റയിൽവെയുമായി ചേർന്ന് ബദൽ പാത നിർമ്മിക്കുമെന്ന് മന്ത്രി ജി സുധാകരൻ

0
Screenshot 2018 06 28 19 47 30 199 Com.whatsapp
വയനാട് ചുരത്തിന് സമാന്തരമായി കൊങ്കൺ റയിൽവെയുമായി ചേർന്ന് ബദൽ പാത നിർമ്മിക്കുമെന്ന് മന്ത്രി ജി സുധാകരൻ. ആനക്കാംപൊയിൽ മുതൽ ഏഴാം വളവ് വരെ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുത്തു ഏഴ് കിലോമീറ്റർ ദൂരത്തിൽ സമാന്തരപാത പണിയും. ഒമ്പതാം വളവു മുതൽ വൈത്തിരി വരെ തുരങ്കത്തിന്റെ  നിർമ്മാണ ചുമതല  കൊങ്കണിനായിരിക്കും. ഡി പി ആർ തയാറാക്കാൻ കൊങ്കൺ  അധികൃതരോട് ആവശ്യപ്പെടും. ഇത് സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കും. ഏഴാം വളവ്‌ മുതൽ ഒമ്പതാം വളവ് വരെ വീതി കൂട്ടും. 600 കോടി രൂപ ചിലവ് വരുന്ന ആനക്കാം പൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപാതയും പരിഗണയിലുണ്ടെന്ന് മന്ത്രി അറിയിച്ചു. ഇതും കൊങ്കണിനെയായിരിക്കും ഏൽപ്പിക്കുക. ചുരത്തിന്റെ തകർന്ന  ഭാഗങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *