September 2, 2026

ബദൽ റോഡ് നിർമാണം പോലീസ് തടഞ്ഞു. : ഡി. എഫ്. ഒ. യുമായി ചർച്ച

0
IMG_20180630_114910
By ന്യൂസ് വയനാട് ബ്യൂറോ
ബദൽ റോഡ് നിർമാണം പോലീസ് തടഞ്ഞു. : ഡി. എഫ്. ഒ. യുമായി ചർച്ച

പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ റോഡ് നിർമ്മാണം പോലീസും വനം വകുപ്പും ചേർന്ന് തടഞ്ഞു. പടിഞാറത്തറ കുറ്റിയാം വയൽ ഭാഗത്താണ് രാവിലെ നിർമ്മാണ ജോലികൾ തുടങ്ങും മുമ്പേ പോലിസ് തടഞ്ഞത്. വയനാട്ടിൽ നിന്ന് അഞ്ഞൂറോളം പേരും പൂഴിത്തോട് നിന്ന് മൂന്നുറോളം പേരും ബദൽ റോഡ് നിർമ്മാണത്തിനെത്തിയിരുന്നു .നൂറ് കണക്കിന് പോലീസുദ്യോഗസ്ഥരും വനപാലകരും സ്ഥലത്ത് നേരത്തെ ക്യാമ്പ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് നാട്ടുകാർ വനത്തിനുള്ളിൽ പ്രവേശിക്കുന്നത് തടഞത്.  പടിഞ്ഞാറത്തറ ടൗണിൽ വ്യാപാരികൾ കടകൾ അടച്ചും ടാക്സി തൊഴിലാളികൾ വാഹനങ്ങൾ ഓടാതെയും റോഡ് നിർമ്മാണത്തിനെത്തിയിരുന്നു. നാട്ടുകാരുമായി പിന്നീട് വനം വകുപ്പുദ്യോഗസ്ഥർ ചർച്ച നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *