September 2, 2026

ആസ്പിരേഷന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയശത്രുതമൂലം വയനാടിന് നഷ്ടപ്പെട്ടതായി ബിജെപി.

0
IMG-20180630-WA0021
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച പിന്നോക്ക വികസനപദ്ധതിയായ ഡിസ്ട്രിക്റ്റ് ആസ്പിരേഷന്‍ പദ്ധതി സര്‍ക്കാരിന്റെ രാഷ്ട്രീയശത്രുതമൂലം വയനാടിന് നഷ്ടപ്പെട്ടതായി ബിജെപി.  
  ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം വയനാട് എംപി എം. ഐ.ഷാനവാസിനും ജില്ലയിലെ മൂന്ന് എംഎല്‍എമാര്‍ക്കും സംസ്ഥാനം ഭരിക്കുന്നവര്‍ക്കുമാണ്. വയനാടിന് വന്‍ വികസന കുതിപ്പ് ഉണ്ടാവാന്‍ കാരണമായേക്കാവുന്ന കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നഷ്ടമായത് വഴി വയനാടന്‍ ജനതയോട് കടുത്ത അപരാധമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. കേന്ദ്ര പദ്ധതിയില്‍നിന്ന് പുറത്തുപോയി എന്നറിഞ്ഞിട്ടും ജനങ്ങളെ വിഡ്ഢികളാക്കുന്നതിനുവേണ്ടി കളക്ടറേറ്റില്‍ നിരന്തരം യോഗം ചേരുന്നതിലൂടെ അധികാര ദുര്‍വിനിയോഗമാണ് ഇവര്‍ നടത്തുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ബിജെപി സംഘടിപ്പിക്കും. 
  പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് സജി ശങ്കര്‍, ജില്ലാ സെക്രട്ടറി പി.ജി.ആനന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *