June 13, 2026

വെള്ളമുണ്ട വയനാട് വാട്സാപ്പ് കൂട്ടായ്മ നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

0
IMG-20180701-WA0041
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:വെള്ളമുണ്ട വയനാട് വാട്‌സ്ആപ്പ് ഗ്രൂപ്പ് വെള്ളമുണ്ട മംഗലശ്ശേരി മലയിലുള്ള പിന്നോക്ക വിഭാഗത്തിൽ പെടുന്ന ഇരുപത്തിയഞ്ചോളം കുട്ടികൾക്ക് ബാഗ് ,കുട,പുസ്തകങ്ങൾ തുടങ്ങിയവ വിതരണം ചെയ്തു. 
വെള്ളമുണ്ട വയനാട് എന്ന വാട്സ്ആപ് കൂട്ടായ്മ ഇന്ന് മറ്റു ഗ്രൂപ്കളിൽ നിന്നു വിഭിന്നമായി കേവലം കളിതമാശകളും രാഷ്ട്രീയ ചർച്ചകളിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല, മറിച്ച് ഇന്ന് ഈ കൂട്ടായ്മ ഒരു നാടിന്റെ നന്മയുടെ മുഖമായി മാറിയിരിക്കുകയാണ്. വെള്ളമുണ്ടയിലും പരിസരങ്ങളിലുമുള്ള, നിർധനരായ രോഗികൾ വൃദ്ധർ,അംഗ പരിമിതർ തുടങ്ങിയവരുടെയെല്ലാം ഒരു സ്വന്തന സ്പര്ശമാണ്  ഇന്ന് ഈ ഗ്രൂപ്പ്. വീൽചെയർ, ഓക്സിജൻ കോൺസൻട്രേറ്റ് ,വാൽകിങ് സ്റ്റിക്, നിർധനരായ രോഗികളുടെ ചികിത്സ ചെലവ്, വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് തുടങ്ങി നിരവധി സഹായ സഹകരണങ്ങളാണ് ഈ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് ഒരു വർഷം മുൻപ് വെള്ളമുണ്ട വയനാട്  ഫെയ്സ് ബുക്ക്  പേജ്  ആശയത്തിൽ രൂപപെട്ട ഈ കൂട്ടായ്മ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ആതുര സേവന രംഗത്ത് വളരെ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ജാതി, മത,രാഷ്ട്രീയ അതിർവരമ്പുകൾക്കു അതീതമായി കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പ് 15 അംഗ കമ്മിറ്റിയുടെ നേതൃത്വത്തനേതൃത്വത്തിലാണ് മുന്നോട്ടുപോകുന്നത്. പ്രവർത്തനങ്ങളുടെ വിശദമായ അവലോകനങ്ങളും സാമ്പത്തിക  കാര്യങ്ങളുടെ കൃത്യമായ  ഔഡിറ്റിംഗ് നടക്കുന്ന ഈ ഗ്രൂപ്പിന് സ്വദേശികളും വിദേശികളുമായ യുവാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.  ഏറ്റവും അർഹരായ ആളുകളെ  കണ്ടെത്തുകയും, കഴിയുന്ന രീതിയിലുള്ള സഹായങ്ങൾ എത്തിക്കുകയുമാണ് ഇപ്പോൾ ഗ്രൂപ്പിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. .15 അംഗ കമ്മിറ്റിയാണ് ഗ്രൂപ്പിന് നിയന്ത്രിക്കുന്നത് ഗ്രൂപ്പിൻറെ നിലവിലെ പ്രസിഡണ്ട് ഡോ. സാലിം കണ്ടെത്തുവയൽ (റിയാദ് യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രൊഫസ്സർ) ഗ്രൂപ്പിൻറെ അഡ്മിൻ ഫസലു റഹ്മാൻ, സലിം കീപ്പുറത്ത് പുളിഞ്ഞാൽ  എന്നിവർ  തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു
ജി എൽ പി എസ് മംഗലശ്ശേരി  ഹെഡ്മിസ്ട്രസ്  കുസുമം എം ജെ യുടെ അധ്യക്ഷതയിൽ   വെള്ളമുണ്ട വയനാട വാട്ട്സ്ആപ്പ് ഗ്രൂപ്പ് വൈസ് പ്രസിഡൻറ് സന്തോഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹാരിസ് കളത്തിൽ, ട്രഷറർ ജാബിർ കൈപ്പണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം നാസർ വാഴയിൽ, പിടിഎ പ്രസിഡണ്ട്…. തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *