October 3, 2026

ബാണാസുര ഡാമിന്റെ ഷട്ടറുകൾ ഏത് സമയവും തുറക്കാനിടയുണ്ടെന്ന് അധികൃതർ.

0
By ന്യൂസ് വയനാട് ബ്യൂറോ
ജാഗ്രതാ മുന്നറിയിപ്പ്‌
===========
ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ്‌ 774.6 മീറ്റർ ആയി ഉയർന്നിട്ടുണ്ട്‌. ജലനിരപ്പ്‌ 775.5 മീറ്റർ ആയാൽ ഷട്ടറുകളിലൂടെ വെള്ളം തുറന്ന് വിടേണ്ടി വരും. 
കനത്ത മഴ തുടരുകയാണെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് എക്സിക്യൂട്ടിവ്‌ എഞ്ചിനീയർ അറിയിച്ചിട്ടുണ്ട്‌. ഡാമിന്റെ ഷട്ടറുകൾ വഴി കരമാൻ തോടിലൂടെ പനമരം പുഴയിലേക്കാണ്‌ വെള്ളം തുറന്ന് വിടുക. ഈ ജലപാതയുടെ കരകളിൽ താമസിക്കുന്നവർ ദയവായി പ്രത്യേക ജാഗ്രത പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രദേശത്തെ ജലനിരപ്പ്‌ പെട്ടെന്ന് ഉയരാനിടയുള്ളതിനാൽ ശ്രദ്ധ പുലർത്തണം.
ദുരന്തങ്ങൾ ഉണ്ടാകാതെ തടയാനായി നമുക്ക്‌ ജാഗ്രതയോടെ ഒരുമിച്ച്‌ പ്രവർത്തിക്കാം.
#wayanadWE
#disasterManagement
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *