September 3, 2026

ആരാധന സന്യാസിനി സഭ കണിയാരം മഠാംഗമായ സി. ജോണ്‍സി കൊട്ടുകാപ്പളളി എസ്.എ.ബി.എസ് (74) നിര്യാതയായി

0
Screenshot_2018-09-27-10-55-34-927_com.whatsapp
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി 
സി. ജോണ്‍സി കൊട്ടുകാപ്പളളി എസ്എ ബിഎസ്.
        വിശുദ്ധ കുര്‍ബാനയുടെ ആരാധന സന്യാസിനി സഭ മാനന്തവാടി പ്രോവിന്‍സ് കണിയാരം മഠാംഗമായ സി. ജോണ്‍സി കൊട്ടുകാപ്പളളി എസ്.എ.ബി.എസ് (74) നിര്യാതയായി. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണിയാരം മഠം ചാപ്പലില്‍ ആരംഭിച്ച്  1.30 ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  മെത്രാന്റെ കാര്‍മ്മികത്വത്തില്‍  സെന്റ് ജോസഫ് കത്തീഡ്രലില്‍ നടക്കും. പാലാ രൂപത  കാപ്പുംതല കൊട്ടുകാപ്പളളി പരേതരായ ജോസഫ,് മറിയം ദമ്പതികളുടെ മകളാണ്. കൊച്ചുത്രേസ്യ ഡേവീസ് (മുട്ടുച്ചിറ), പരേതരായ ഫാ. ഫിലിപ്പ് കൊട്ടുകാപ്പളളി( പാലാ രൂപത),ജോണ്‍സണ്‍ ജോസഫ്, ഏലിക്കുട്ടി തോമസ്, മറിയക്കുട്ടി ജോസഫ്, അന്നമ്മ മാത്യു, എന്നിവര്‍ സഹോദരങ്ങളാണ്. പുല്ലുരാംപ്പാറ, സുല്‍ത്താന്‍ ബത്തേരി, മുളളന്‍കൊല്ലി, മാനന്തവാടി, പയ്യംപ്പളളി,തവിഞ്ഞാല്‍, അമ്പായത്തോട് എന്നിവിടങ്ങളില്‍ അദ്ധ്യപികയായും കല്‍പ്പറ്റ, ആലുവ, തെനേരി, അമ്പലവയല്‍, തോമാട്ടുച്ചാല്‍, ആടിക്കൊല്ലി എന്നീ മഠങ്ങളില്‍ സുപ്പീരിയര്‍, പ്രൊക്കുറേറ്റര്‍ എന്നീ നിലകളിലും സേവനം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *