September 6, 2026

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു.

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :
കൊളഗപ്പാറയ്ക്കു സമീപം ദേശീയ പാതയിൽ  കാർ  നിയന്ത്രണം വിട്ട്    മരത്തിലിടിച്ച്   ഏഴ് പേർക്ക് പരിക്കേറ്റു.ചീരാൽ സ്വദേശികളായ സിനീഷ്(37), ശിവദാസൻ(62), ഗൗരി കൃഷണ(9), ശോഭന ശിവദാസൻ(54), ഷിത സിനീഷ്(30), പാലക്കാട് സ്വദേശികളായ സീന പത്മരാജൻ(39), കൃഷ്ണപ്രിയ (16) എന്നിവർക്കാണ് പരിക്കേറ്റത്.നിസാര പരിക്കേറ്റ ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച്ച  വൈകുന്നേരം  അഞ്ചു മണിയോടെയാണ് അപകടം. കൽപ്പറ്റയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *