May 5, 2024

അനധികൃതമായി പുഴയിൽ നിന്നും കോരിയിട്ട മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്തു

0
Img 20180927 Wa0288
മാനന്തവാടി. അനധികൃതമായി പുഴയിൽ നിന്നും ഊറ്റിയ മണൽ റവന്യൂ അധികൃതർ പിടിച്ചെടുത്തു
മണൽ കടത്തിന് പിന്നിൽ രാഷ്ട്രീയ  നേതാവെന്ന് ആരോപണം.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് കാഞ്ഞിരങ്ങാട് വില്ലേജ്പാലേരി പൂ
ക്കോട് കടവിൽ നിന്നും അനധികൃതമായി കോരി എടുത്ത് കരയിൽ സൂക്ഷിച്ച മണലാണ് റവന്യൂ അധികൃതർ പിടിച്ചെടുത്തത്
മാനന്തവാടി തഹസിൽദാർ ഷാജുവിന് ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണൽ പിടിച്ചെടുത്തത്.
ബുധനാഴ്ച വൈകുന്നേരം കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസർശിവദാസൻ പാലേരി പൂക്കോട്ട് കടവിൽ നിന്നും കോരി എടുത്ത മണൽ കരയിൽ കൂട്ടിയിട്ടതായി കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്ന് മണൽ ടിപ്പറിൽ കയറ്റി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
പുഴയിൽ നിന്നും ഊറ്റിഎടുത്ത ടൺ കണക്കിന് മണൽ കടവിനടുത്തുള്ള രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ സൂക്ഷിച്ചി റ്റുണ്ടെന്ന് നാട്ടുകാർ അറിയിച്ചെങ്കിലും റവന്യൂ അധികൃതർ പരിശോധിക്കാൻ തയ്യാറായില്ല
സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സൂക്ഷിച്ച മണൽ പരിശോധിക്കാനോ പിടിച്ചെടുക്കാനോ റവന്യു വകപ്പിന് അധികാരമില്ലെന്ന് പറഞ്ഞാണ്  മണൽ ശേഖരിച്ച് വെച്ച സ്ഥലം പരിശോധിക്കാതിരുന്നത്.
പാലേരി പൂക്കോട്ട് കടവിൽ നിന്നും ലോഡ് കണക്കിന് മണൽ കോരി എടുത്ത് വിൽപ്പന നടത്തുന്ന സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്.
പ്രാദേശിക  നേതാവിന്റെ നേതൃത്വത്തിലാണത്രെ മണൽകടത്ത്.
പരാതി നൽകിയാലും ഉന്നത രാഷ്ട്രീയ ഇടപെൽ ഉണ്ടാവുന്നതിനെ തുടർന്ന് യാതൊരു നടപടിയും സ്വീകരിക്കാറില്ല.
അനധികൃത മണൽ ഊറ്റലിന്നെ തിരെ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സുക്ഷിച്ച പുഴയിൽ നിന്നും ഊറ്റിഎടുത്ത മണൽ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ചെറിയ കുന്നേൽ ജി സ്മാത്യു മൈനിംങ്ങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ഓഫീസർക്ക് പരാതി നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *