May 22, 2026

വയനാട്ടിൽ കർഷക ആത്മഹത്യകൾ ആവർത്തിക്കുന്നു: യുവകർഷകൻ ജീവനൊടുക്കിയത് കടബാധ്യത മൂലം

0
IMG-20180927-WA0293
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ   ആവർത്തിക്കുന്നു. . വടുവന്‍ചാല്‍ ആപ്പാളം വീട്ടിയോട് രാമകൃഷ്ണൻ (42) ആണ് കടബാധ്യതമൂലം വിഷംകഴിച്ച് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയാണ് രാമകൃഷ്ണനെ വിഷം ഉളളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാട്ടത്തിനെടുത്ത സ്ഥലത്ത് രാമകൃഷ്ണന്‍ വാഴക്കൃഷി ചെയ്തിരുന്നു. കൃഷിയാവശ്യത്തിന് സ്വാശ്രയസംഘത്തില്‍ നിന്നും കുടുംബശ്രീയില്‍ നിന്നുമായി നാലുലക്ഷത്തോളം രൂപ വായ്പ്പയെടുത്തിരുന്നു. വാഴക്കൃഷിയില്‍ പ്രതീക്ഷിച്ച വരുമാനം കിട്ടാതെ വന്നതോടെ രാമകൃഷ്ണന്‍ മാനസികമായി തളര്‍ച്ചയിലായിരുന്നെന്ന് ബന്ധുക്കൾ  പറഞ്ഞു. മാതാപിതാക്കളുടെ രോഗാവസ്ഥയും രാമകൃഷ്ണനെ തളര്‍ത്തിയിരുന്നു. ജിനിയാണ് രാമകൃഷ്ണന്റെ ഭാര്യ. അഭിജിത്ത്, ആതിര എന്നിവര്‍ മക്കളാണ്  .പ്രളയത്തിന് ശേഷം ഒന്നര മാസത്തിള്ളിൽ   നാല് കർഷകരാണ്  വയനാട്ടിൽ കടബാധ്യത മൂലം ജീവനൊടുക്കുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *