May 6, 2024

കോതമംഗലം ബാവായുടെ തിരുശേഷിപ്പ് ഒക്ടോബർ 3ന് തൃശിലേരി ദേവാലയത്തിൽ സ്ഥാപിക്കും

0
Img 20180927 Wa0159
മാനന്തവാടി : കോതമംഗലം  ചെറിയപള്ളിയിൽ  അന്ത്യ വിശ്രമം കൊള്ളുന്ന
മഹാപരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ  നാമത്തിൽ വടക്കേ മലബാറിൽ ആദ്യമായി സ്ഥാപിതമായ തൃശിലേരി  മോർ ബസേലിയോസ് യാക്കോബായ സുറിയാനി പളളിയിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കും.1685ൽ മൂസലിൽ
നിന്നും തലശേരിയിൽ കപ്പലിറങ്ങിയ ബാവ കാൽനടയായാണ് ഘോരവനങ്ങൾ താണ്ടി
കോതമംഗലം  ചെറിയപള്ളിയിൽ എത്തിയത്. പരിശുദ്ധ പിതാവിന്റെ കബറിടം
അനുഗ്രഹങ്ങളുടെ വറ്റാത്ത ഉറവിടമാണ്. മൂന്ന് പതിറ്റാണ്ടു നീണ്ട
കാത്തിരിപ്പിനൊടുവിലാണ് തൃശിലേരി  മോർ ബസേലിയോസ് യാക്കോബായ സുറിയാനി
പളളിയിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിന് അവസരം ലഭിക്കുന്നതെന്ന് വികാരി ഫാ. ജോർജ് നെടുന്തള്ളി, ട്രസ്റ്റി പി.കെ. സ്കറിയ, ജനറൽ കൺവീനർ സി.എം. എൽദൊ, പബ്ലിസിറ്റി ചെയർമാൻ കെ.എം. ഷിനോജ്, മാനേജിങ് കമ്മിറ്റി അംഗം പി.കെ.ജോർജ് എന്നിവർ അറിയിച്ചു.
ഒക്ടോബര്‍ മൂന്നിന്  മലബാർ ഭദ്രാസനാധിപൻ സഖറിയാസം മോർ പാളികാർപ്പോസ്,
ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, അങ്കമാലി ഭദ്രാസനത്തിലെ
പെരുമ്പാവൂർ മേഖലാധിപൻ മാത്യൂസ് മോർ അപ്രേം എന്നീ  മെത്രാപ്പോലീത്തമാരുടെ
സാന്നിധ്യത്തിലാണ് തിരുശേഷിപ്പ് സ്ഥാപിക്കുക. വൈകിട്ട് അഞ്ചിന്
മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ
 സ്വീകരണം നൽകും. തുടർന്ന് നിരവധി വാഹനങ്ങളുടെയും
വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി തിരുശേഷിപ്പ് തുറന്ന വാഹനത്തിൽ
തൃശിലേരിയിലേക്ക് എഴുന്നള്ളിക്കും. തൃശിലേരിയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൗരാവലി തിരുശേഷിപ്പിന്
സ്വീകരണം നൽകും. സന്ധ്യാപ്രാർഥനക്ക് ശേഷം തിരുശേഷിപ്പ് പ്രത്യേകം
നിർമ്മിച്ച  പേടകത്തിൽ  സ്ഥാപിക്കും. രാത്രി എട്ടിന് കാക്കവയൽ
കുരിശിങ്കലേക്ക് പ്രദക്ഷിണവും ആശീർവാദത്തിന് ശേഷം അത്താഴവും ഉണ്ടാകും.
നാലിന് രാവിലെ 8.30ന് അഭിവന്ദ്യ തിരമേനിമാരുടെ കാർമ്മികത്വത്തിൽ
മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർഥന, പ്രസംഗം, പളളിക്കവല കുരിശിങ്കലേക്ക്
പ്രദക്ഷിണം, ജീവകാരുണ്യ ധനസഹായ വിതരണം, പ്രളയ ദുരിതബാധിതർക്കു  ധനസഹായ വിതരണം, ആശീർവാദം, നേർച്ച
ഭക്ഷണം എന്നിവയോടെ സമാപിക്കും.
  ഒാർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ച് 29ന് രാവിലെ 9.30ന് വികാരി ഫാ.
ജോർജ് നെടുന്തളളി കൊടിഉയർത്തും. മർത്തമറിയം വനിതാ സമാജത്തിന്റെ മലബാർ
ഭദ്രാസന തല ധ്യാനയോഗം മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം  ചെയ്യും. ഫാ. അതുൽ കുമ്പളംപുഴ ധ്യാനം നയിക്കും. 30ന് ഉച്ചക്ക് രണ്ടിന്
എംജെഎസ്എസ്എ മാനന്തവാടി മേഖലയുടെ നേതൃത്വത്തിൽ എക്യുമെനിക്കൽ സുവിശേഷ ഗാന
മത്സരം നടത്തും. വിജയികൾക്കുള്ള കാഷ് അവാർഡ് വിതരണം ഒ.ആർ. കേളു എം എൽ എ നിർവഹിക്കും. ഒക്ടോബര്‍ ഒന്ന് രണ്ട് തിയതികളിൽ സന്ധ്യാപ്രാർഥനയും
ധ്യാനയോഗവും ഉണ്ടാകും. തിരുശേഷിപ്പ് സ്ഥാപനത്തിനുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായും ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *