July 14, 2026

മുട്ടിൽ ഡബ്ള്യു. എം. ഒ. കോളേജിലെ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ഹൃദയ സംരക്ഷണ ബോധവൽകരണം നടത്തി

0
IMG-20180929-WA0030
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ.  ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു മുട്ടിൽ ഡബ്ള്യു. എം. ഒ. കോളേജിലെ ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ അടുവാടി കോളനിയിൽ ലഹരി വിമുക്ത ഹൃദയ സംരക്ഷണ ബോധവൽകരണം നടത്തി .പുകവലിക്കുന്നവരിലും മദ്യപാനം അടക്കമുള്ള ലഹരിയുടെ ഉപയോഗം ഹൃദയ ആരോഗ്യത്തെ ബാധിക്കുമെന്നും പഴങ്ങളും പച്ചക്കറികളും അടങ്ങുന്ന ഭക്ഷണക്രമം ശീലമാക്കണമെന്നുംവിദ്യാർഥികൾ ഓർമ്മപ്പെടുത്തി.
കൊളനിയിലെ കുട്ടികൾ അടക്കമുള്ളവർക്ക് മധുരം വിതരണം നടത്തിയായിരുന്നു ബോധവൽക്കരണം ,
കോളേജ് പ്രിൻസിപ്പൽ ഡോ. ടി പി മുഹമ്മദ് ഫരീദ് ഉദ്ഘടനം ചെയ്തു ക്ലബ്ബ് കോഡിനേറ്റർ പി.കബീർ,  ടി.അരുൺ, മുബാശിർ, അശ്വിൻ അഷ്മി ആനന്ദ്, ടി സത്താർ, ചന്ദന, ശ്രീകാർത്തിക തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *