May 8, 2024

ആകാശ നിരീക്ഷണത്തിന് താരാപഥം ക്ലബ് രൂപീകരിച്ചു.

0
Img 20180929 Wa0113
.
വിദ്യാർത്ഥികൾക്ക് ആകാശ നിരീക്ഷണത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും പ്രായോഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനുമായി ശാസ്ത്രകേരളം മാസികയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ഹയർ സെക്കണ്ടറി  സ്കൂളിൽ താരാപഥം ശാസ്ത്ര ക്ലബ് രൂപീകരിച്ചു. 
ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് നക്ഷത്ര നിരീക്ഷണം നടത്തി പ്രോജക്ടുകൾ നിർമ്മിക്കാവുന്നതാണ്. ക്ലബിന്റെ ഉദ്ഘാടനം ശാസ്ത്രകേരളം മാസികയുടെ എഡിറ്റർ  ഒ എം ശങ്കരൻ നിർവഹിച്ചു. 
 കെ പി ഏലിയാസ് ആകാശഗോളങ്ങളുടെ ശാസ്ത്രം എന്ന വിഷയത്തിൽ ക്ലാസെടുത്തു. 
പ്രൊഫ. കെ.ബാലഗോപാലൻ പ്രോജക്ട് വിശദീകരണം നടത്തി. മാനന്തവാടി ഗവ. ഹയർ സെക്കന്ററി പ്രിൻസിപ്പൽ അസീസ് മണിമല  അധ്യക്ഷനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാനന്തവാടി മേഖലാ സെക്രട്ടറി പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും താരാപഥം ക്ലബ് കൺവീനർ ദീപക് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *