April 27, 2024

എലിപ്പനി പ്രതിരോധ യജ്ഞത്തിൻറെ ഭാഗമായി നാലിന് വയനാട്ടിൽ ഡോക്സി ദിനം.

0
 വയനാട്   ജില്ലയിൽ എലിപ്പനി സംശയിക്കുന്ന തരത്തിൽ പനി ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നാലാം തീയതി ചൊവ്വാഴ്ച നടക്കുന്ന എലിപ്പനി പ്രതിരോധ യജ്ഞത്തിൻറെ ഭാഗമായി doxy day ആചരിക്കുന്നു. അന്നേ ദിവസം ജില്ലയിലെ പ്രധാന ബസ് സ്റ്റാൻഡുകൾ ആശുപത്രികൾ എന്നിവിടങ്ങളിലും ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, പ്രത്യേക പരിശീലനം നേടിയ വളണ്ടിയർമാർ എന്നിവർ വഴി വീടുകളിലും ഡോക്സിസൈക്ലിൻ ഗുളിക ലഭിക്കുന്നതാണ്. വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്തവരും ശുചീകരണ പുനരധിവാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും 200 മില്ലിഗ്രാം ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കേണ്ടതാണ്. ആഴ്ചയിൽ ഒരു ദിവസം ഒറ്റ ഡോസ് ആയാണ് ഇത് കഴിക്കേണ്ടത്. ആറാഴ്ചവരെ ഇത് തുടരേണ്ടതാണ്. ജില്ലയുടെ പലഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചതിനാൽ ഇപ്പോൾ ഉണ്ടാകുന്ന ഏത് പനിയും എലിപ്പനി ആണെന്ന് സംശയിച്ചു വിദഗ്ധ ചികിത്സ തേടണം. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ കിഡ്നി, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണ കാരണമായേക്കാം. 
മദ്യപാന ശീലമുള്ളവരിൽ കരളിന് തകരാർ സംഭവിച്ചിരിക്കാം എന്നതിനാൽ എലിപ്പനി  രോഗാണുവിന്റെ ആക്രമണം ഗുരുതരമായ രീതിയിൽ കരളിനെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പനി ഉള്ളവർ ഒട്ടും സമയം കളയാതെ ചികിത്സ തേടേണ്ടതാണന്ന്  ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *