April 28, 2024

എലിപ്പനി മരണം വർദ്ധിക്കുന്നു: ജാഗ്രതക്കുറവാണ് കാരണമെന്ന് ആരോഗ്യ വകുപ്പ്.

0
ആര്യ ഉണ്ണി .



     പ്രളയാനന്തരം എലിപ്പനിക്കെതിരെ ജാഗ്രത .

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് എലിപ്പനി . ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണിത്. എലി മൂത്രത്തിലൂടെയാണ് പ്രധാനമായും മനുഷ്യരിലേക്ക് ഈ രോഗം പകരുന്നത് . വളർത്തുമൃഗങ്ങൾ ,കാർന്നുതിന്നുന്ന ജീവികൾ ,കുറുക്കൻ എന്നിവയിലും രോഗാണുക്കളെ കണ്ടെത്തിയിട്ടുണ്ട്.  രോഗാണുവാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന മണ്ണ്, ജലം ,ഫലവർഗ്ഗങ്ങൾ എന്നിവയിലൂടെ രോഗാണുക്കൾ മനുഷ്യ ശരീരത്തിലെത്തുന്നു. കൈകാലുകളിലുണ്ടാകുന്ന മുറിവുകൾ ,കണ്ണ് ,മൂക്ക് ,വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു. 

      എലികളും മറ്റും വരാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു .  കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം . കുടിക്കുന്ന വെള്ളത്തിലൂടെയും രോഗബാധയുണ്ടാവാം  . ഏത് സമയത്തും എലിപ്പനി പിടിപെടാം. ഈ പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ് .

ഇന്ത്യയിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്  ഓഗസ്റ്റ് 2000ത്തിലാണ്.  ഗുജറാത്ത് ,കേരളം, മഹാരാഷ്ട്ര ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ ഈ രോഗം മരണം വിതയ്ക്കാൻ തുടങ്ങി. എലികൾ മാത്രമല്ല ഇതിലെ വില്ലൻ, കന്നുകാലി ,ചെമ്മരിയാട് ,എരുമ ,പന്നി ,കുതിര ,നായ എന്നിവയിലൂടെയും രോഗം ബാധിക്കാം . എലിവർഗ്ഗത്തിൽപ്പെട്ട ജീവികളാണ് കൂടുതലായി ഈ രോഗം പരത്തുന്നത്.അതുകൊണ്ടാണ് എലിപ്പനിയെന്ന പേര് വന്നത്. 

   *രോഗലക്ഷണത്തിന്റെ ആദ്യഘട്ടം*

             രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ രണ്ടുമുതൽ  21 ദിവസം വരെ എടുക്കാറുണ്ട് .ശരാശരി പത്ത് ദിവസത്തിനുള്ളിൽ രോഗലക്ഷണം കണ്ടുതുടങ്ങും . എലിപ്പനിക്ക് ശരാശരി രണ്ടുഘട്ടങ്ങളാണുള്ളത്. ആദ്യ ഘട്ടത്തിൽ രോഗിയുടെ രക്തത്തിലും സുഷ്മ നാഡിസ്രവത്തിലും രോഗാണുക്കൾ കാണും. പെട്ടന്നുള്ള തലവേദന ,തലയുടെ മുൻഭാഗങ്ങളിലും കണ്ണുകൾക്കു ചുറ്റും ശക്തിയായ വേദന ,പ്രത്യേകിച്ച് ഇടുപ്പിലും കണങ്കാലിലെ മാംസപേശികളിലും കഠിനമായ വേദന ,തുടർന്ന് വിറയലോടുകൂടിയ പനിയും അനുഭവപ്പെടാം .പനി 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം .പേശീ വേദന നാലുമുതൽ ഒൻപത് ദിവസം വരെ നീണ്ടു നിൽക്കും. കരൾ, വൃക്ക ,ശ്വാസകോശം ,കുടൽ തുടങ്ങിയ അവയവങ്ങളിൽ ഏതിനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക .ഈ അവസ്ഥയിൽ കണ്ണിനുണ്ടാകുന്ന ചുവപ്പാണ് പ്രധാന ലക്ഷണം. വെളിച്ചം കാണുന്നതിനുള്ള പ്രയാസവും അനുഭവപ്പെടാം. തൊണ്ടവേദന ,ദേഹത്ത് രക്തം പൊടിയുക ,തൊലിപ്പുരത്ത് തടിപ്പ് എന്നിവയാണ് മറ്റ് രോഗലക്ഷണങ്ങൾ .

* രോഗലക്ഷണങ്ങൾ രണ്ടാംഘട്ടം*

       രോഗത്തിന്റെ രണ്ടാംഘട്ടത്തിൽ 39 ഡിഗ്രി സെൽഷ്യൻ വരെ പനി അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം .എൻസഫലൈറ്റിസ്  ,സുഷുമ്നാനാസി വീക്കം, കൈകാലുകളിലെ ഞരമ്പുകൾക്ക് ബലഹീനത തുടങ്ങിയവയാണ് മറ്റ് രോഗലക്ഷണങ്ങൾ .രോഗം ഉണ്ടായാൽ ഗർഭം അലസിപ്പോകാനുള്ള സാദ്ധ്യത ഏറെയാണ്. വീൽസിൻഡ്രോം വൃക്കത്തകരാറ്‌. മെനിഞ്ചൈറ്റിസ് ,മയോകാർ ഡൈറ്റിസ് എന്നിവയാണ് രോഗത്തിന്റെ രണ്ടാം ഘട്ടം. 

 *എലിപ്പനിക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്*

    തുടക്കത്തിലെ രോഗനിർണ്ണയം നടത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണ്ണമായും ഭേദമാക്കാനാകും .ക്രിസ്റ്റിലൈൻ പെൻസിലിൻ ഏറ്റവും ഫലപ്രദമായ ഔഷധമാണ്. രോഗസാധ്യതയുള്ള മേഖലകളിൽ ജോലിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ ഉപയോഗപ്പെടുത്തുക. . 

    മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച്   എലിപ്പനിക്ക് ചികിത്സ വൈകിപ്പിക്കുന്നത് മരണത്തിലേയ്ക്ക് നയിച്ചേക്കാം . ഓർക്കുക പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്.

     * പ്രതിരോധ നടപടികൾ * 

     .   എലി നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുക.

     .  മാലിന്യങ്ങൾ കുമിഞ്ഞുകൂടാൻ അനുവദിക്കാതിരിക്കുക.

      . ആഹാരപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ വീട്ടിലും പരിസരത്തും              വലിച്ചെറിയാതിരിക്കുക. 

      .അഴുക്കുവെള്ളം  കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. 

      . കെട്ടിക്കിടക്കുന്ന വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് കോറിനേറ്റ് ചെയ്യുക.

      . ആഹാരപദാർത്ഥങ്ങൾ മൂടിവെച്ച് എലിമൂത്രം പറ്റാതെ സൂക്ഷിക്കുക.

      .കൈകാലുകളിലെ  മുറിവുകൾ അഴുക്കു വെള്ളത്തിൽ സ്പർശിക്കാതെ സൂക്ഷിക്കുക. 

      . മൃഗപരിപാലനത്തിനുശേഷം  കൈകാലുകൾ ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കുക. 

      . തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. 

      .തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ,കൃഷി വകുപ്പ് എന്നിവയുടെ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക. 

   .കാർഷിക മേഖലക്കെന്ന പോലെ മനുഷ്യർക്കും അപകടകാരിയായ എലിയെ ഉന്മൂലനം ചെയ്യുകയാണ് മറ്റൊരു പ്രധാന നടപടി. 

     കേരളത്തിൽ വെള്ളപ്പൊക്കത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ നിന്നായി എലിപ്പനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രത്യേക തൊഴിൽ സാഹചര്യത്തിൽ എലിപ്പനി പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലായതിനാൽ മാരകമായ ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.   പ്രളയക്കെടുതിക്ക് ശേഷം എലിപ്പനി പടരുന്ന സാധ്യത കൂടുതലായതിനാൽ ഈ രോഗത്തെ തുടക്കത്തിൽ  തിരിച്ചറിഞ്ഞാൽ  ജീവൻ രക്ഷിക്കാം .

 * എലിപ്പനി എങ്ങനെ പ്രതിരോധിക്കാം*

  1 . വീടും പരിസരവും വ്യക്തിയാക്കുമ്പോ കൈയുറകൾ ഗംബൂട്ട് എന്നിവ ധരിക്കുക.

 2 . വീട്ടാവശ്യത്തിനായി പിടിച്ചു വെക്കുന്ന വെള്ളവും ഭക്ഷണവും എലി മൂത്രം കലരാത്ത രീതിയിൽ മൂടി വെക്കുക .

3 .വെള്ളം തിളപ്പിച്ചാറ്റികുടിക്കുക. ചൂടുള്ള ഭക്ഷണം കഴിക്കുക .

4 .വീട്ടാവശ്യത്തിനും ,കുളിക്കുവാനും ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുക .
5 .മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ച് എലികൾ പെറ്റുപെരുകുന്നത് തടയുക .
6 .ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എലിപ്പനി തടയുവാനായി 200 മി.ഗ്രാം ഡോക്റസി സൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കുക. 
           
              മഴക്കെടുതിയിൽ ചളി വെള്ളത്തിൽ ഇറങ്ങി നടക്കേണ്ടിയോ നീ ന്തേണ്ടിയോ വന്നവരും രക്ഷാപ്രവർത്തനങ്ങൾ നടത്തിയവരും താഴെ പറയുന്ന രീതിയിൽ എലിപ്പനി പ്രതിരോധ ഗുളികകൾ കഴിക്കുക
 1.മുതിർന്നവർ – 200 മി.ഗ്രാം ഡോക്സി സൈക്ലൻ ഒറ്റ ഡോക്സിസൈക്ലിൻ ഒറ്റ ഡോസ്.
  2 .8 മുതൽ 14വയസ്സ് വരെയുള്ള വർ_ 100 മി.ഗ്രാം ഡോക്സി ഡൈ ക്ലിൻ ഒറ്റ ഡോസ്.
  3 . 8 വയസിൽ താഴെയുള്ള കുട്ടികൾ 10mg/Kgഅസിത്രോമൈസിൻ ഒറ്റ ഡോസ്.
  4 . ഗർഭിണികൾ / മലയൂട്ടുന്ന അമ്മമാർ – അമോക്സില്ലിൻ  500 മി.ഗ്രാം ടാബ്‌ലറ്റ് 3 നേരം 5 ദിവസം .
              കൂടുതൽ ദിവസങ്ങളിൽ ചളിവെള്ളത്തിലോ കെട്ടി കിടക്കുന്ന വെളളത്തിലോ ഈങ്ങേണ്ടി വന്നാൽ ഡോക്സി സൈക്ലിൻ ആഴ്ചയിൽ ഒരു ഡോസ വീതം ആറാഴ്ച വരെ കഴിക്കാവുന്നതാണ് .ഇത് പ്രത്യേകം ശ്രദ്ധിക്കണം. ഓർക്കുക! മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് എലിപ്പനി പകരില്ല . 
            

ഈ വർഷത്തെ പ്രളയത്തിനു പിന്നാലെ ആശങ്കയുയർത്തി പകർച്ചവ്യാധി മരണങ്ങൾ ഉയരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എലിപ്പനി ലക്ഷണങ്ങളോടെ ചികിൽസയിലിരുന്ന മൂന്നുപേർ കൂടി മരിച്ചു. ഇതോടെ  എലിപ്പനി മരണം രണ്ട് ദിവസത്തിൽ  21 ആയി .

സംസ്ഥാനത്ത് ഗുരുതര പകർച്ചവ്യാധിക്ക് സാധ്യതയുണ്ടെന്നും എലിപ്പനിയാണ് ഏറ്റവും രൂക്ഷമായിട്ടുള്ളതെന്നും മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകിയിരുന്നു. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികൾക്കും പരിശോധനാഫലത്തിനു കാത്തുനിൽക്കാതെ തന്നെ ഡോക്ടർമാർ പ്രതിരോധ മരുന്നു നൽകണമെന്ന് മന്ത്രി നിർദേശിച്ചു. വിവിധ ജില്ലകളിൽ പ്രതിദിനം നൂറിലേറെ പേർ എലിപ്പനിക്കു ചികിൽസ തേടുന്നുണ്ട്. മറ്റു പകർച്ചവ്യാധികളും പടരുന്നതായി റിപ്പോർട്ട് ഉണ്ട് .തൃശുർ ,പാലക്കാട് ,കോഴിക്കോട് ,മലപ്പുറം ,കണ്ണൂർ എന്നി ജില്ലകളിൽ ആരോഗ്യ വകുപ്പ് എലിപ്പനി മുന്നറിയിപ്പ് നൽകി. ജില്ലയിൽ വിവിധ ഇടങ്ങളിലായി  തൽക്കാലികരോഗ്യ കേന്ദ്രങ്ങളും ,കൺട്രോൾ  റൂമുകളും പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ ചികിത്സയിലൂടെ പൂർണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് എലിപ്പനി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *