April 28, 2024

ദുരിതാശ്വാസത്തിന് സർക്കാർ ഡോക്ടർമാരുടെ കൈത്താങ്ങ്: ഒരു മാസത്തെ ശമ്പളം നൽകാൻ കെ.ജി.എം.ഒ.എ തീരുമാനം.

0
 പ്രളയ ദുരിതാശ്വാസത്തിനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോഗ്യ വകുപ്പിലെ മുഴുവൻ ഡോക്ടർമാരും ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ 02.09.2018ന് കൊല്ലത്ത് ചേർന്ന കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സംസ്ഥാന സമിതി ആഹ്വാനം ചെയ്തു.
. ആരോഗ്യ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർമാർ ഒരു മാസത്തെ പെൻഷൻ CMDRF ലേക്ക് നൽകുമെന്ന് കേരള ഗവ. റിട്ടയേഡ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ഒ.വാസുദേവനും പ്രഖ്യാപിച്ചു.
. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച അംഗങ്ങളായ ഡോക്ടർമാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ജില്ല തലത്തിൽ സാഹായ നിധി രൂപീകരിച്ച് പലിശരഹിത വായ്പ നൽകാനും  തീരുമാനിച്ചു
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഡോ. എ.കെ.റഊഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.വി.ജിതേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ ഡോ. സെബാസ്റ്റ്യൻ, എഡിറ്റർ ഡോ.വിനോദ്,  വൈസ് പ്രസിഡന്റുമാരായ ഡോ. രമേഷ് കുമാർ പി.പി, ഡോ. ജമാൽ അഹ്മദ്, ഡോ. ജോസഫ് ഗോമസ്, മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. വി.മധു, ഡോ.കെ.എൻ.പ്രസാദ്, ഡോ.ഒ.വാസുദേവൻ എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *