May 17, 2024

കൂടുതൽ പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു: രണ്ട് പേരുടെ മരണത്തിൽ സംശയം: നാളെ ഡോക്സി ദിനം

0
       ആശങ്ക പടർത്തി ജില്ലയിലും എലി പനി മരണം . ചുണ്ടയിലും വെണ്ണിയോടും യുവാക്കൾ മരിച്ചത് എലിപ്പനി ബാധിച്ചാണെന്ന് സംശയം. കുറുക്കൻ മൂല സ്വദേശികൾ ആയ രണ്ടു പേർ കോഴിക്കോട് ചികിൽസയിൽ ജില്ലയിലാണ്. ഇവർ ഉൾപ്പടെ  ഇതുവരെ 13 പേർക്കാണ്  എലിപ്പനി സ്ഥിരീകരിച്ചത് .എലിപ്പനിക്ക് എതിരെ ജാഗ്രത വേണമെന്ന് ഡി..എം.ഒ അറിയിച്ചു.

ജില്ലയില്‍ എലിപ്പനി സംശയിക്കുന്ന തരത്തില്‍ പനി ബാധിച്ചുള്ള മരണം റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ നാലിന് നടക്കുന്ന എലിപ്പനി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി ഡോക്‌സി ഡേ ആചരിക്കുന്നു. ജില്ലയിലെ പ്രധാന ബസ്സ്റ്റാന്‍ഡുകളിലും ആശുപത്രികളിലും  ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാര്‍ എന്നിവര്‍ വഴി വീടുകളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക ലഭിക്കും. വെള്ളപ്പൊക്ക സമയത്തും അതിനുശേഷവും വെള്ളത്തിലോ ചെളിയിലോ ഇറങ്ങി ജോലി ചെയ്തവരും ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഒറ്റ ഡോസ് ആയാണ് ഇത് കഴിക്കേണ്ടത്. ആറാഴ്ചവരെ ഇത് തുടരണം. ജില്ലയുടെ പലഭാഗങ്ങളിലും എലിപ്പനി സ്ഥിരീകരിച്ചതിനാല്‍ ഇപ്പോള്‍ ഉണ്ടാകുന്ന ഏത് പനിയും എലിപ്പനി ആണെന്ന് സംശയിച്ചു വിദഗ്ധ ചികിത്സ തേടണം. തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കില്‍ കിഡ്‌നി, കരള്‍, ശ്വാസകോശം തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിച്ച് മരണ കാരണമായേക്കാം. മദ്യപാന ശീലമുള്ളവരില്‍ കരളിന് തകരാര്‍ സംഭവിച്ചിരിക്കാമെന്നതിനാല്‍ എലിപ്പനി രോഗാണുവിന്റെ ആക്രമണം ഗുരുതരമായ രീതിയില്‍ കരളിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പനി ഉള്ളവര്‍ സമയം കളയാതെ ചികിത്സ തേടണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *