May 22, 2026

പുനര്‍നിര്‍മ്മാണം :അഞ്ചിന് സന്നദ്ധ സംഘടനകളുടെ യോഗം ചേരും

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

പ്രളയം മൂലം  പൂര്‍ണ്ണമായോ ഭാഗികമായോവീടുകള്‍ തകര്‍ന്ന കുടുംബങ്ങള്‍ക്ക്  വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനും  പുനരുദ്ധാരണം നടത്തി വീടുകള്‍ വാസയോഗ്യമാക്കുന്നതിനുളള    പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും സന്നദ്ധ സംഘടകളുടെയും പ്രവര്‍ത്തകരുടെയും സഹകരണം തേടാനുമായി 
  ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ 5 ന്  ഉച്ചയ്ക്ക് 2.30 ന്  കളക്ട്രേറ്റില്‍യോഗം ചേരും. യോഗത്തില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സഹകരിക്കാന്‍ തയ്യാറുളള സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍,വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം. വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറുളളവര്‍ അവയുടെ ഡിസൈന്‍ സഹിതം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *