August 16, 2026

രോഗം പടരുമ്പോൾ ജില്ലാ ആശുപത്രിയിൽ അവശ്യ മരുന്നുകളില്ലെന്ന് : ഫാർമസി ഏഴ് മണിക്ക് പൂട്ടിയതായും പരാതി.

0
IMG-20180904-WA0007
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ആശുപത്രിയിൽ അവശ്യ മരുന്നുകളില്ലെന്ന്  പരാതി. ഫാർമസി ഏഴ് മണിക്ക് പൂട്ടിയതായും പരാതി.

പനമരം അമ്മാനി സ്വദേശി   വി.എൻ. രാജൻ ഇതു സംബന്ധിച്ച്  ആരോഗ്യ മന്ത്രിക്ക്  പരാതി നൽകി. കഴിഞ്ഞ ദിവസം   വൈകുന്നേരം ജില്ലാ ആശുപത്രിയിലെത്തിയ നൂറ് കണക്കിന്    രോഗികൾക്ക് ഡോക്ടർമാരെ കണ്ടെങ്കിലും ഫാർമസി  അടച്ചിട്ടതിനാൽ അവർക്കൊന്നും  മരുന്ന് ലഭിച്ചില്ലന്ന് രാജൻ പറഞ്ഞു. പകൽ സമയത്ത് ഡോക്ടർമാരെ കാണുന്ന രോഗികൾക്ക്  എഴുതി നൽകുന്ന ശീട്ടിലെ പല മരുന്നുകളിലും ഫാർമസിയിലില്ലെന്നും ഇദ്ദേഹം പറഞ്ഞു.  24 മണിക്കൂറും മെഡിക്കൽ സേവനം എന്ന ആരോഗ്യ മന്ത്രിയുടെ  പ്രഖ്യാപനത്തിന്  വിരുദ്ധമായാണ്  ജില്ലാ ആശുപത്രി പ്രവർത്തിക്കുന്നതെന്നും   ഇദ്ദേഹം പറഞു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *