November 2, 2026

മുത്തങ്ങയിൽ വൻ കുഴൽപ്പണ വേട്ട.: പിടിച്ചത് 2.44 കോടി.

0
IMG_20180904_153109
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:

  പൊന്‍കുഴിയില്‍ വെച്ച് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി .ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ 2,44,70,000 രൂപയുടെ കുഴല്‍പണം പിടികൂടി. ഹ്യുണ്ടായി ക്രേറ്റ, ടയോട്ട എത്യോസ് കാറുകളുടെ ഡോർ പാഡുകളിലും മറ്റും ഒളിപ്പിച്ചു വച്ച പണമാണ് എക്സൈസ് അധികൃതർ പിടികൂടിയത്.പണം കടത്തിയ കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (41), വേങ്ങാട്ടുപറമ്പത്ത് ജെയ്‌സണ്‍ (31) എന്നിവരെ കസ്‌ററഡിയിലെടുത്തിട്ടുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *