ഭരണത്തിന്റെ തണലിൽ സി.പി.എം വയനാട്ടിൽ ഗുണ്ടായിസം അഴിച്ചുവിടുന്നു: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
.
ഭരണത്തിന്റെ തണലിൽ സി.പി.എം വയനാട്ടിൽ ഗുണ്ടായിസം അഴിച്ചുവിടുന്നുവെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യും യു.ഡി.എഫ്. നേതാക്കളും കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നടവയല്‍ സി.എം കോളജില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് അഴിച്ചു വിട്ടത്. എം.എസ്.എഫ്-കെ.എസ്.യു പ്രവര്‍ത്തകരെ അക്രമിക്കുകയും, മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. എട്ടിലധികം വാഹനങ്ങളാണ് എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐക്കാര്‍ തകര്‍ത്തത്. കോളജില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാവ് ഗഫൂറിനെ കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം അറസ്റ്റ് ചെയ്ത് കമ്പളക്കാട് സ്റ്റേഷനിലെത്തിക്കുകയുണ്ടായി. എന്നാല്‍ സംഘടിച്ചെത്തിയ സി.പി.ഐ.എമ്മുകാര്‍ ലോക്കപ്പില്‍ നിന്നും ഇയാളെ മോചിപ്പിക്കുകയാണ് ചെയ്തത്. . പിന്നീട് യു.ഡി.എഫ് നേതാക്കള്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മോഡല്‍ അക്രമം അഴിച്ചു വിട്ടു വയനാട്ടില്‍ ക്രമസമാധാനം തകര്‍ക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. പ്രളയക്കെടുതിയില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ്. ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, എം.സി സെബാസ്റ്റ്യന്‍, ടി.കെ ഭൂപേഷ് എന്നിവര്‍ പങ്കെടുത്തു





Leave a Reply