സാമൂഹ്യ വിരുദ്ധര്‍ നേന്ത്രവാഴകൃഷി വെട്ടി നശിപ്പിച്ചു
വെള്ളമുണ്ട;തരുവണ നടക്കല്‍ വയലില്‍ കൃഷിയിറക്കിയ ആര്‍വാള്‍ ഐക്കരോട്ട് പറമ്പില്‍ ബേബിയുടെ 250 ഓളം വാഴകളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധര്‍ വെട്ടി നശിപ്പിച്ചത്.പാട്ടത്തിനെടുത്ത വയലിലാണ് ബേബി നാല് മാസം മുമ്പ് 2000 ത്തോളം വാഴകള്‍ നട്ടുപിടിപ്പിച്ചത്.വെള്ളപ്പൊക്കത്തെ അതിജീവിച്ച വാഴകളാണ് സാമൂഹ്യ വിരുദ്ധര്‍ രാത്രിയുടെ മറവില്‍ കത്തിയുപയോഗിച്ച് പൂര്‍ണ്ണമായും വെട്ടി മാറ്റിയത്.ഇത് സംബന്ധിച്ച് വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.വാഴകൃഷിയോടനുബന്ധിച്ചുള്ള താല്‍ക്കാലിക ഷെഡ്ഡില്‍ നിന്നും വാഴക്കായി കരുതിയ വളവും നശിപ്പിച്ചിരുന്നു.




Leave a Reply