September 3, 2026

വളണ്ടിയര്‍ പരിശീലനം നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണം
നടത്തുന്നതിന് ഐ.ടി.വകുപ്പ് രൂപം നൽകിയ 
rebuildkerala
എന്ന മൊബൈൽ
ആപ്പിനെക്കുറിച്ച് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ വളണ്ടിയര്‍മാര്‍ക്ക്‌ പരിശീലനം
നൽകി.
 സന്നദ്ധപ്രവർത്തകർക്ക് ഇനിയും 
www.volunteers.rebuild.kerala.gov.in
എന്ന
വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. വളണ്ടിയര്‍ ആയി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന
തദ്ദേശസ്വയംഭരണ സ്ഥാപനം ഏതെന്നും പോർട്ടലിൽ രേഖപ്പെടുത്തണം.  വളണ്ടിയര്‍  വെബ്
സൈറ്റിൽ രജിസ്റ്റർ ചെയ്തവർക്കു മാത്രമെ നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ
മൊബൈൽ ആപ്പിൽ ശേഖരിച്ച് അപ്‌ലോഡ് ചെയ്യാൻ സാധിക്കൂ.
rebuildkerala IT Mission
ഗൂഗിൾ പ്ലേസ്റ്റോറിൽ
 സെർച്ച് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. ആൻഡ്രോയ്ഡ്
ഫോൺ, ജി.പി.എസ് ഇന്റർനെറ്റ് കണക്ടിവിറ്റിയുള്ള ആർക്കും വളണ്ടിയര്‍ ആയി രജിസ്റ്റർ
ചെയ്യാം. തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.ജി.വിജയകുമാർ,
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, ഐ.റ്റി മിഷൻ കോർഡിനേറ്റർ ജെറിൻ
സി ബോബൻ, ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗ്ഗീസ് എന്നിവർ
പരിശീലനത്തിന് നേതൃത്വം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *