April 28, 2026

പ്രിയ അദ്ധ്യാപകർക്ക് കത്തുകളയച്ച് തിരുനെല്ലി ആശ്രമം സ്‌കൂൾ

0
By ന്യൂസ് വയനാട് ബ്യൂറോ
 നല്ല പാഠങ്ങൾ നൽകിയ പ്രിയ ഗുരുനാഥൻമാർക്ക് കത്തുകളയച്ച് തിരുനെല്ലി
ആശ്രമം സ്‌കൂൾ വിദ്യാർത്ഥികൾ അദ്ധ്യാപക ദിനം ആചരിച്ചു. സർവ്വേപ്പിള്ളി
രാധാകൃഷ്ണൻ ഭാരതത്തിന്റെ ഗുരുവാകുന്നത് അദ്ധ്യാപന  സംസ്‌കൃതിയായി
സ്വീകരിച്ച് കൊന്ടാണ് വിദ്യാർത്ഥികൾ അനുസ്മരിച്ചു എൽ.പി വിഭാഗം
വിദ്യാർത്ഥികൾ നിർമ്മിച്ച ആശംസാ കാർഡുകൾ അദ്ധ്യാപകർക്ക് സമ്മാനിച്ചു.
അധ്യാപനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാർത്ഥികൾ ഒരു ദിവസത്തേക്ക്
അദ്ധ്യാപകരായത് നവ്യാനുഭവമായി. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ.എം കുഞ്ഞിക്കണ്ണൻ,
സീനിയർ അസിസ്റ്റന്റ് ജമാലുദ്ദീൻ മകത്തിങ്കൽ അദ്ധ്യാപകരായ വിദ്യാരംഗം
കലാസാഹിത്യവേദി കൺവീനർ അപർണ്ണ കെ റെജി, സുഷ്മിത, സൗമ്യ , ശ്രീജിത്ത്
എന്നിവർ സംസാരിച്ചു. സീനിയർ സൂപ്ര് മജീദ് തലപ്പുഴ, വിസ്മയ ബാലൻ എന്നിവർ
അദ്ധ്യാപകദിന സന്ദേശം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *