May 4, 2024

വിഷുക്കൈനീട്ടം എണ്ണിനോക്കാതെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

0
രണ്ടു വിഷുവിന്റെ കൈനീട്ടം എണ്ണിനോക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് നൽകി ചീരാൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി.
ജൂനിയർ റെഡ് ക്രോസ് ജിത്യ.പി.ജി ആഘോഷങ്ങൾക്ക് അവധി നൽകി ദുരിതബാധിതർക്ക്
സാന്ത്വനമേകി. വിദ്യാർത്ഥികളിൽ നിന്നുള്ള സംഭാവന ശേഖരിക്കുന്നതിന്റെ അറിയിപ്പ്
നൽകിയപ്പോൾ, തുകയെത്രയാണെങ്കിലും എടുക്കണമെന്ന അഭ്യർത്ഥനയുമായാണ് ജിത്യ
സ്‌കൂൾ അധികൃതർക്ക് കുടുക്ക കൈമാറിയതെന്ന് ജെ.ആർ.സി കൗൺസിലർ അധ്യാപിക
ബി.ഷൈജ പറഞ്ഞു. ജൂനിയർ റെഡ് ക്രോസ് സബ് ജില്ലാ അധികൃതരായ കൽപ്പറ്റ
ജി.വി.എച്ച്.എസ്.എസിലെ എം.സി ജയചന്ദ്രൻ, കണിയാമ്പറ്റ ജി.എച്ച്.എസ്.എസിലെ
ആർ.എൽ.റീന സഹപാഠികളായ വിസ്മയ പി.എസ്, അലൻ മത്തായി, അക്മൽ സാദിഖ്
എന്നിവർക്കൊപ്പമാണ് ജിത്യ സിവിൽ സ്റ്റേഷനിലെത്തി ജില്ലാ കളക്ടർക്ക് തുക
കൈമാറിയത്. ചിരാൽ പൂങ്ങോട്ടിൽ ഗോകുൽ ദാസിന്റേയും കനകലതയുടേയും മകളായ
ജിത്യ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുടുക്കയിൽ 928 രൂപയുണ്ടായിരുന്നതായി
പിന്നീട് അധികൃതർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *