April 29, 2026

മൂപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടി നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റിച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ ഐ.സി.ഡി.എസ് അഡീഷണല്‍ പ്രോജക്ട്, എന്നിവരുടെ സഹകരണത്തോടെ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ദ്വിദിന പൊതുജന സമ്പര്‍ക്ക പരിപാടി നടത്തി. പ്രളയ ബാധിത മേഖലകളില്‍ വസിക്കുന്നവര്‍ക്കായി നടത്തിയ 'ജീവിതത്തിലേക്ക് തിരിച്ചുവരവ്' മോട്ടിവേഷന്‍ ക്ലാസ്, മാലിന്യവും പകര്‍ച്ച വ്യാധികളും, സ്ത്രീകളും തൊഴിലവസരങ്ങളും എന്നീ വിഷയങ്ങളില്‍ നടത്തപ്പെട്ട ക്ലാസ്സുകളും ഏറെ ശ്രദ്ധേയമായി. രണ്ടാം ദിന പരിപാടികള്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍. യമുന അധ്യക്ഷത വഹിച്ചു. ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍മാരായ അയോണ ജോര്‍ജ്ജ്, ജസ്‌വിന്‍ എന്നിവര്‍ വിവധ വിഷങ്ങളില്‍ ക്ലാസ്സെടുത്തു. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍മാരായ ബിജു മാത്യു, സി. ഉദയകുമാര്‍, ഐ.സിഡി.എസ്. സൂപ്പര്‍വൈസര്‍മാരായ ഉദയ കെ. ജോയി, ഗീത എന്‍.ടി., ഇന്ദു ഏലിയാസ്, എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരം, കോഴിക്കോട് ബാലുശ്ശേരി മനോരജ്ഞന്‍ ആര്‍ട്‌സിന്റെ ബോധവല്‍ക്കരണ കലാപരിപാടി എന്നിവയും നടന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *