May 17, 2024

നവകേരളത്തിനായി സഹായ ഹസ്തങ്ങള്‍, മാതൃകയായി ആരാധനാലയങ്ങള്‍

0
നവകേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് തമിഴ്‌നാട് നീലഗിരി കൊളപ്പള്ളി മൗണ്ട് സിനായ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് സിംഹാസന ദേവാലയം മാതൃകയായി.  50 കുടുംബങ്ങള്‍ അടങ്ങുന്ന ചെറിയ ഇടവകയിലെ അംഗങ്ങളാണ് ജില്ലയെ പുനരധിവസിപ്പിക്കാന്‍ ഒരുലക്ഷം രൂപ ശേഖരിച്ചത്. ഇതിനുപുറമേ ഇടവകാംഗങ്ങള്‍ വ്യക്തിപരമായും തന്നാല്‍ കഴിയുംവിധം സഹായങ്ങള്‍ നേരത്തെ എത്തിച്ചിരുന്നു. ഇടവക വികാരി ഫാ ഗീവര്‍ഗ്ഗീസ് കിഴക്കേക്കരയുടെ നേത്യത്വത്തില്‍ മാനേജിങ് ട്രസ്റ്റി റെജി ജോണ്‍ വേട്ടുചിറയില്‍, സെക്രട്ടറി കെ.കെ യാക്കോബ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി സജി എല്‍ദോ, മറ്റു പള്ളി കമ്മിറ്റി അംഗങ്ങള്‍ അടങ്ങിയ സംഘം വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി തുക കൈമാറി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറും ചേര്‍ന്ന് തുക എറ്റുവാങ്ങി.
 
പനമരം പാട്ടുപെട്ടി വാട്‌സാപ് ഗ്രൂപ്പും റിഥം ഓഫ് വയനാട് മ്യൂസിക് ഗ്രൂപ്പും സംയുക്തമായി പനമരത്ത് സംഗീതം സാന്ത്വനം ഗാനമേള നടത്തി സമാഹരിച്ച 70000 രൂപ പ്രളയാനന്തര അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.  തുക മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഗായകന്‍ കൃഷ്ണകുമാര്‍ കൈമാറി. ഭാരവാഹികളായ പി.സി. മഹറൂഫ്, കെ.സി.ഷൈന്‍, അഷ്‌റഫ് ഇല്ലിക്കല്‍, കെ.സി.അനസ്, ഷഹദ്, രാജീവ്, സുധി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നവകേരളം പുനര്‍നിര്‍മ്മാണത്തിന് ജൂനിയര്‍ റെഡ് ക്രോസ് കേഡറ്റുകളും കൈകോര്‍ത്തു. വിദ്യാര്‍ഥികളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഒരുലക്ഷം രൂപയാണ് പിരിച്ചെടുത്തത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാനായി വിവിധ തലത്തിലുള്ള വ്യക്തികളും സംഘടനകളും സഹായ സഹകരണങ്ങളുമായി എത്തുന്നുണ്ട്. അവയില്‍ വിദ്യാര്‍ഥികളും  ഒരു വലിയ പങ്ക് വഹിക്കുന്നു. ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ രണ്ടു ദിവസം ഫണ്ട് ശേഖരണ ദിനമായി എറ്റെടുത്ത് പണം സ്വരൂപിച്ചിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഈ മനോഭാവം ഏറെ മാത്യകാപരമാണ്. ജൂനിയര്‍ റെഡ് ക്രോസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.എം ഗണേഷിന്റെ നേത്യത്വത്തില്‍ സംഘം വെള്ളിയാഴ്ച കളക്ടറേറ്റിലെത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് തുക കൈമാറി. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സെക്രട്ടറി കെ. മനോജ്, ജെ.ആര്‍.സി സെക്രട്ടറ പി.ആര്‍ ഗിരിനാഥന്‍, സെക്രട്ടറിമാരായ ആര്‍.എല്‍ റീന, എം സജിത് കുമാര്‍, എ ഗിരീഷ് ബാബു, എം.സി ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *