May 21, 2026

“വയനാട് ഈസ് സേഫ് ടു എക്സ്പ്ലോർ” ബുള്ളറ്റ് റൈഡ് വിളംബര റാലി 21 മുതൽ

0
IMG-20180914-WA0121
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്‌സ് എന്നിവരുടെ ആഭിമുഖ്യത്തിൽ മിക്സ് പൾസ് റൈഡിങ് കമ്മ്യൂണിറ്റി, ബാക്ക് പാക്കേഴ്സ് ടൂറിസം  സൊസൈറ്റി എന്നിവരുടെ സഹകരണത്തോടു കൂടെ സെപ്റ്റംബർ 21 മുതൽ 23 വരെ "വയനാട് ഈസ് സേഫ് ടു എക്സ്പ്ലോർ" ബുള്ളറ്റ് റൈഡ് വിളംബര റാലി നടത്തും.കർണ്ണാടകത്തിലെയും തമിഴ് നാട്ടിലെയും ടൂർ ഓപ്പറേറ്റേഴ്‌സും, ട്രാവൽ ഏജൻറ്സും റാലിക്കു സ്വീകരണം നൽകും.പരിപാടിയുടെ ഭാഗമായി ദൃശ്യമാധ്യമങ്ങളുമായുള്ള സംവാദവും സംഘടിപ്പിക്കുന്നുണ്ട്.ഈ മാസം 21 ന്  പൂക്കോട് തടാകത്തിൽ വെച്ച് ഫ്ളാഗ് ഓഫ്‌ ചെയ്‌തു 23 ന്  അവസാനിക്കുന്നതാണ് ക്യാമ്പയിൻ. 
തുടർച്ചയായ മഴകാരണം ഉണ്ടായ  വയനാടിനെ കുറിച്ചുള്ള ആശങ്കകൾ ഇല്ലാതാക്കാനും, പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്നു എന്നത് വിളംബരം ചെയ്യുകയുമാ ണ് ഈ റാലി ലക്ഷ്യമിടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *