May 2, 2024

എടക്കൽ ഗുഹ വീണ്ടും സഞ്ചാരികൾക്ക് തുറന്നുകൊടുക്കും: പ്രതിദിനം 1920 പേർക്ക് പ്രവേശനം

0
Pathrasammelanathil Manthri Kadannapally Ramachandran Samsarikunnu
എടക്കൽ ഗുഹ  വീണ്ടും  സഞ്ചാരികൾക്ക്  തുറന്നുകൊടുക്കും: പ്രതിദിനം 1920 പേർക്ക് പ്രവേശനം

കൽപ്പറ്റ: 
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ചരിത്രാതീതകാല സ്മാരകമായ  എടക്കൽ ഗുഹ  വീണ്ടും സഞ്ചാരികൾക്കായി ശനിയാഴ്ച തുറന്നു കൊടുക്കും. . പൈതൃക വിനോദസഞ്ചാരമേഖലയിൽ ലോകമെമ്പാടും അറിയപ്പെടുന്ന  എടക്കൽ ഗുഹയും ഇവിടുത്തെ ഗുഹാചിത്രങ്ങളും വിലമതിക്കാനാകാത്ത സമ്പത്താണ്. 1984-ൽ സംസ്ഥാന  പുരാവസ്തു വകുപ്പ് സംരക്ഷിത  സ്മാരകമായി പ്രഖ്യാപിച്ച എടക്കലിലെ വിനോദസഞ്ചാരത്തിന്റെ ചുമതല കേരള വിനോദസഞ്ചാരവകുപ്പിനാണ്. 
1993 മുതൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടി ചരിത്ര ശേഷിപ്പ് സംരക്ഷിച്ച് വരുന്നു. . 2009 ഡിസംബർ 1 മുതൽ സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം.എൽ.എ ചെയർമാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്‌സിക്യുട്ടീവ്    ഓഫീസറുമായ കമ്മിറ്റിയാണ് (ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിൽ) ഭരണച്ചുമതല നിർവ്വഹിക്കുന്നത്.
2018 ആഗസ്റ്റ് 23 ന് ജീവനക്കാർ എടക്കൽ ഗുഹ സഞ്ചാരികൾക്ക് തുറന്ന് കൊടുക്കുന്നതിന് മുന്നോടിയായുളള പതിവ് പ്രഭാത പരിശോധനാ സമയത്ത് ഒന്നാം  ഗൂഹയുടെ പ്രവേശന കവാടത്തിന് പുറത്ത് കല്ല് വീണതായും തറയിൽ നേരിയ വിളളൽ രൂപപ്പെട്ടതായും മനസ്സിലാക്കിയത്  പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന്  മാനന്തവാടി പഴശ്ശി കുടീരം മാനേജർ അന്നേ  ദിവസം  എടക്കൽ  ഗുഹാ മനേജർക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെക്കണം എന്ന് ആവശ്യപ്പെട്ട്    അയച്ച ഇ മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ 23/08/2018  ഉച്ചക്ക് 1 മണിമുതൽ പ്രവേശനം നിരോധിച്ചിരുന്നു. . തുടർന്ന് 
 വിദഗ്ദ സമിതിയെകൊണ്ട് പഠനം നടത്താൻ. കേരള തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി നിർദ്ദേശിച്ചു. എന്നാൽ  ധാരാളം സഞ്ചാരികൾ വരുന്ന  സീസൺ  ആയതിനാൽ സാഹചര്യം പഠിച്ച് ഒരു അടിയന്തിര  റിപ്പോർട്ട്   സമർപ്പിക്കുന്നതിന്   സംസ്ഥാനപുരാവസ്തു പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. ആയത് പ്രകാരം വയനാട് ജില്ലാ കള്കടറോട് സ്ഥലസന്ദർശനം നടത്തി റിപ്പോർട്ട്   സമർപ്പിക്കുന്നതിന് ആവശ്യപ്പെടുകയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയുടെ റിപ്പോർട്ട്  പ്രകാരം ജില്ലാ കളക്ടർ ബദൽ നിർദ്ദേശം സമർപ്പിച്ചു.
പുരാവസ്തു വകുപ്പിന്റെ സാങ്കേതിക പഠനം പൂർത്തീകരിക്കുന്നത് വരെ എടക്കൽ ഗുഹയിൽ നിന്നും  സഞ്ചാരികൾക്ക് പുറത്തേക്കുപോകുന്നതിനായി 2013 മുതൽ ആർക്കിയോളജി വകുപ്പിന്റെ ഉപദേശ പ്രകാരം ഉപയോഗിച്ച് വരുന്ന  രണ്ടാം പാതയിലൂടെ സഞ്ചാരികളെ ഒന്നാം  ഗുഹയിലൂടെയല്ലാതെ എടക്കൽ ഗുഹയിലേക്ക് പ്രവേശിപ്പിക്കുന്നതിനും അതേ പാതയിലൂടെ തന്നെ   തിരികെ വരുന്നതിനും നിലവിൽ സാധ്യമാണ.
ഒന്നാം  ഗുഹ   വഴിയുളള പ്രവേശനം സുരക്ഷാ പരിശോധന നടപടികൾ പൂർത്തിയാകുന്നത് വരെ നിർത്തിവെക്കും എന്നാൽ   ഒന്നാം  ഗുഹയിൽ പ്രവേശിക്കാതെ ചരിത്ര ലിഖിതങ്ങളുളള എടക്കൽ ഗുഹയിലേക്ക് ഒരു ബദൽ പാത വഴി  നിയന്ത്രിതമായ രീതിയിൽ എടക്കൽ ഗുഹയിലേക്ക് പ്രവേശിപ്പിക്കുന്നതിനും  അതേ പാതയിലൂടെ തന്നെ  തിരികെ വരുന്നതിനും പുരാവസ്തുവകുപ്പ് അനുമതി നൽകി. 
തിരക്ക് നിയന്ത്രിക്കുന്നതിനായി  പരമാവധി 30 പേർ അടങ്ങുന്ന  ചെറു സംഘങ്ങളായി തിരിച്ച് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതാണ്.ഇത്  പ്രകാരം 30 പേർ അടങ്ങുന്ന  സംഘം ഗുഹ സന്ദർശിക്കുമ്പോൾ പ്രവേശനപാതയിൽ 3 താവളങ്ങളിൽ തങ്ങിയ ശേഷമായിരിക്കും എടക്കൽ ഗുഹയിലേക്ക് പ്രവേശനം ലഭിക്കുക. 
1. ടിക്കറ്റ് കൗണ്ടറിന് സമീപം
2. രണ്ടാം പാതയുടെ ആരംഭത്തിൽ
3. ഒന്നാം ഗുഹയുടെ പുറത്ത് എന്നിവിടങ്ങളിൽ തങ്ങിയ ശേഷം സന്ദർശനം നടത്താം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *