പാൽച്ചുരം വഴി ഗതാഗതം പുനരാരംഭിച്ചു. : കെ.എസ്. ആർ.ടി.സി.യും ഓടിത്തുടങ്ങി.
മാനന്തവാടി: ഒന്നര മാസം മുമ്പ് ഗതാഗതം നിരോധിച്ച കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം വഴി ഗതാഗതം പുന:സ്ഥാപിച്ചു .ഞായറാഴ്ച രാവിലെ മുതൽ കൊട്ടിയൂർ പാൽച്ചുരം ബോയ്സ് ടൗൺ വഴി വാഹനങ്ങൾ ഓടിത്തുടങ്ങി. കെ.എസ്. ആർ.ടി.സി. തിങ്കളാഴ്ച മുതൽ വീണ്ടും ഈ റൂട്ടിൽ ഓടിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നങ്കിലും വെട്ട് കല്ല് കൊണ്ടുവരുന്ന ലോറികൾ അടക്കം വലിയ വാഹനങ്ങൾ രാവിലെ മുതൽ ഓടിത്തുടക്കിയതിനാൽ ഉച്ചയോടെ കെ.എസ്. ആർ.ടി. സി യുടെ ചില സർവ്വീസുകൾ ഇതുവഴി ഓടിത്തുടങ്ങി. മഴക്കാലം തുടങ്ങിയതു മുതൽ മണ്ണിടിച്ചിലിനെ തുടർന്ന് പാൽച്ചുരം വഴി ഗതാഗതം മുടങ്ങുന്നത് പതിവായിരുന്നു. ആഗസ്റ്റ് മാസം ആദ്യം രൂക്ഷമായ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് ഗതാഗതം നിരോധിച്ചത്. കഴിഞ്ഞ രണ്ട് മാസമായി നെടുംപൊയിൽ പേര്യ വഴിയായിരുന്നു വാഹനങ്ങൾ ഓടിയത്. പാൽച്ചുരത്തിൽ മണ്ണിടിഞ്ഞ സ്ഥലങ്ങളിലെ മണ്ണ് മാറ്റുകയും ചിലയിടങ്ങളിൽ മലയിടിച്ച് റോഡ് വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. റോഡിന്റെ താഴെ ഭാഗം ഇടിഞ്ഞ സ്ഥലത്ത് വേലി കെട്ടിയിട്ടുണ്ട്. അപകട ഭീഷണി ഉള്ളതിനാൽ വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.






Leave a Reply