May 22, 2026

മാനന്തവാടി ചുണ്ടക്കുന്ന് കോളനിയിൽ പോലീസ് മർദ്ദനം. മൂന്ന് ആദിവാസി യുവാക്കൾ ആശുപത്രിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ചുണ്ടക്കുന്ന് കോളനിയിൽ പോലീസ് മർദ്ദനം. മൂന്ന് ആദിവാസി  യുവാക്കൾ ആശുപത്രിയിൽ ചികിൽസയിൽ
പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലെത്തി.
ഞായറാഴ്ച സന്ധ്യയോടു കൂടി പോലീസ് സ്റ്റേഷനു സമീപത്തുള്ള ചൂണ്ടക്കൂന്ന് കോളനിയിൽ കുടുംബപ്രശ്നം അന്വേഷിക്കാൻ എത്തിയ പോലീസ് കോളനിയിൽ വെച്ച് യുവാക്കളെ വളഞ്ഞിട്ട് മർദ്ദിക്കകയായിരുന്നു. വിനീഷ് ബാബു (18), രജീഷ് ആർ(19), നന്ദു ചന്ദ്രൻ (19 ) ശങ്കരൻ, രാഗേഷ് സി.ആർ, എന്നിവർക്കാണ് മർദ്ദനമേറ്റത്.പോലീസ് മർദ്ദനമേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  അകാരണമായ മർദ്ദനത്തിൽ പ്രതിഷേധിച്ച് രാത്രി പന്ത്രണ്ടരയോടെ പോലീസ് സ്‌റ്റേഷനിൽ നൂറിൽ പരം കോളനിക്കാരും കോൺഗ്രസ് പ്രവർത്തകരും നേതാക്കളും തടിച്ചു കൂടി വിഷയത്തിൽ ഇടപെട്ടതിനെ തുടർന്ന് പോലീസിലെ ഉന്നതരുമായി  നടത്തിയ ചർച്ചയിൽ കുറ്റക്കരായ പോലീസ്കാർക്കെതിരെ കർശന നടപടി എടുക്കാമെന്ന ഉറപ്പിൻമേൽ സമരം രാത്രിയിൽ അവസാനിപ്പിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. പ്രവർത്തകർ മാനന്തവാടി ടൗണിൽ പ്രകടനം നടത്തി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *