വെള്ളിയാഴ്ച ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ 101 കലാകാരൻമാരുടെ കലാപരിപാടി.
സംസ്ഥാനത്തുണ്ടായ മഹാ പ്രളയം മൂലം ദുരിതത്തിലാണ്ട കേരളത്തിന്റെ പുനർ നിർമ്മാണ പ്രക്രിയകൾക്കും ,ദുരിതം ഏറ്റുവാങ്ങിയ ജനങ്ങൾക്കും ആശ്വാസമേകാൻ .മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ ഭുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 21 ന് വെള്ളിയാഴ്ച ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് 101 പ്രശ്സ്ത കലാകാരൻമാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.രാവിലെ 10 മണി മുതൽ ടൗണിൽ തെരുവോര ചിത്ര രചന നടത്തും. ഉച്ചക്ക് രണ്ട് മണി മുതൽ നഗര സഭ ഹാളിൽ ക്ലാസിക്കൽ നൃത്ത നൃത്ത്യങ്ങൾ ,ജുഗൽ ബന്ദി ,മാജിക് ഷോ ,സിനിമാറ്റിക് ഡാൻസ് ,നാടകം തുടങ്ങി വിവിധ കലാ പരിപാടികൾ അരങ്ങേറും. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്നും ഭാര വാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കെ.വി സ്റ്റാനി ,എ.കെ പ്രമോദ് ,അരവിന്ദൻ മങ്ങാട് ,വിശാലാക്ഷി ചന്ദ്രൻ , റസി ഷാജി ദാസ് തുടങ്ങിയവർ പങ്കെടുത്തു.
ജയരാജ് ബത്തേരി





Leave a Reply