May 22, 2026

പി.എസ്.സി മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു.

0
Employment-dept.-nadathiya-psc-coching-ulkhadanam-s.bathery
By ന്യൂസ് വയനാട് ബ്യൂറോ

     ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബത്തേരി താലൂക്കിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 25 ദിവസം നീണ്ടു നില്‍ക്കുന്ന പി.എസ്.സി  മത്സര പരീക്ഷാ പരിശീലനം ആരംഭിച്ചു.  സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.ആര്‍.രവികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ തങ്കച്ചന്‍ ആന്റണി, സുല്‍ത്താന്‍ ബത്തേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍  എ.എം.പൊന്നപ്പന്‍, മാനന്തവാടി എംപ്ലോയ്‌മെന്റ് ഓഫീസര്‍ ഇ.മനോജ്, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി.ജി ) കെ.ആലിക്കോയ , ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം.കൃഷ്ണന്‍കുട്ടി, പ്രസില്‍രാജ്, സി.ആര്‍.പ്രസാദ്,  ബിധു. പി.സി എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *