May 3, 2024

മാനസികാരോഗ്യ പരിപാലനത്തില്‍ പരിശീലനം 20 , 21 തിയതികളിൽ

0

 ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ മാനസികാരോഗ്യ പരിപാലനത്തിനായി കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോസയന്‍സസ് (ഇംഹാന്‍സ്) സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ആദിവാസി  മേഖലയില്‍ മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുന്നു. ആദിവാസി വിഭാഗത്തിന്റെ ഇടയില്‍ പൂജയും മന്ത്രവും അല്ല    ശാസ്ത്രീയ ചികിത്സയാണു മാനസികരോഗത്തിനു  ആവശ്യമെന്നു  ഗോത്രവിഭാഗത്തെ ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്കും പാരാലീഗല്‍ വളണ്ടീയര്‍മാര്‍ക്കും മാനസികാരോഗ്യ പരിപാലനത്തില്‍ രണ്ടു ദിവസത്തെ  അടിസ്ഥാന പരിശീലനം നല്‍കും. മാനന്തവാടി പൊരുന്നന്നൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സെപ്തംബര്‍ 20,21 തിയ്യതികളിലാണ് പരിശീലനം. ജില്ലാ നിയമ സേവന സഹായ സമിതിയുടെയും, ജില്ലാ ആരോഗ്യ വകുപ്പ് , സംയോജിത ആദിവാസി വികസന പദ്ധതി,  ജില്ലാ  ഭരണകൂടം  എന്നിവയുടെ പിന്തുണയോടെയാണ്  പദ്ധതി നടപ്പാക്കുക.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *