ഫൈറ്റ് ഫോർ ലൈഫും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് 30-ന് മുട്ടിലിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ്
സന്നദ്ധ സംഘടനയായ ഫൈറ്റ് ഫോർ ലൈഫും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയും ചേർന്ന് 30-ന് മുട്ടിലിൽ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. പരിശോധന, ലാബ്, മരുന്ന് തുടങ്ങിയ ഒരുക്കിയിട്ടുണ്ട്. ഈ മാസം 24- മുതൽ 26- വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സാന്നിധ്യമായി കൊണ്ടിരിക്കുന്ന ഫൈറ്റ് ഫോർ ലൈഫ് വിവിധ ജില്ലകളിലായി ഏറെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഓഗസ്റ്റ് ഏഴ് മുതൽ ജില്ലയിൽ ജീവൻ രക്ഷാ, ഭക്ഷണ വിതരണം പുനരധിവാസം എന്നീ മേഖലകളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. 68 ലക്ഷം രൂപയോളം വരുന്ന ഭക്ഷ്യ വിതരണവും മറ്റിതര സഹായങ്ങളും ചെയ്യ്തു. പ്രളയകെടുതിക്കു ശേഷം പനമരം പുഴ മുക്കുവരെ പങ്കെടുപ്പിച്ചു കൊണ്ട് വൃത്തിയാക്കുകയും ചെയ്യ്തിരുന്നു. കേരളത്തെ നിപ്പാ ഭീതിലായപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസുലേഷൻ വാർഡ് സജീകരിച്ചതിൽ സംഘടനക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് അംഗീകാരം നൽകിയിരുന്നു. ബെന്നി ഏലിയാസ്, നാസർ, അല്ലിപ്രാ, അക്ബർ അലിഖാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു





Leave a Reply