May 3, 2024

സഹചാരി സെന്ററുകളിൽ നടന്നു വന്ന അദാലത്ത് തംഹിദ് 2018 സമാപിച്ചു

0
Img 20180922 Wa0166
കൽപ്പറ്റ :  എസ്. കെ .എസ്. എസ് .എഫ് ..  സംസ്ഥാന കമ്മിറ്റിയുടെ  സന്നദ്ധ വിഭാഗമായ  വിഖായയുടെ ആതുര സേവനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന സഹചാരി സെന്ററുകളിൽ നടന്നു വന്ന അദാലത്ത് തംഹിദ് 2018 സമാപിച്ചു.  2016 വിഖായ ദിനമായ ഒക്ടോബര്‍ രണ്ടിനാണ്    എസ് .കെ. എസ് .എസ് .എഫിന്റെ ആഭിമുഖ്യത്തില്‍ സഹചാരി സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ ജില്ലയിൽ മേപ്പാടി, നെടുമ്പാല, അമ്പലവയൽ, മീനങ്ങാടി,തെനേരി, മുട്ടിൽ,കമ്പളക്കാട്, അമ്പലച്ചാൽ, കൂളിവയൽ, വെങ്ങപ്പളളി, പൊഴുതന, ആറാം മൈൽ, വൈപ്പടി, പടിഞ്ഞാറത്തറ, പന്തിപ്പൊയിൽ, വെള്ളമുണ്ട, തരുവണ മീത്തൽ, കാട്ടിച്ചിറക്കൽ, പാലമുക്ക്, വാളാട്, അപ്പപ്പാറ, തോൽപ്പെട്ടി, കാട്ടിക്കുളം, ബാവലി തുടങ്ങി 24 സഹചാരി റിലീഫ് സെന്ററുകളാണുള്ളത്. വിദ്യാഭ്യാസ സഹായങ്ങൾ, ചികിൽസാ സഹായങ്ങൾ എന്നിവയ്ക്കുപുറമെ  രോഗികൾക്കാവശ്യമായ ഓക്സിജൻ  കിറ്റുകൾ, എയർ ബെഡുകൾ തുടങ്ങി വിവിധ ചികിൽസാ ഉപകരണങ്ങളുടെ സേവനവും റിലീഫ് സെല്ലുകൾ വഴി നൽകി വരുന്നു. 
ജില്ലയിലെ 24 കേന്ദ്രങ്ങളിലെയും പ്രവർത്തനവും, ജന സേവനവും ഉറപ്പാക്കുന്നതിനും , കാര്യക്ഷമമാക്കുന്നതിനുമായാണ് തംഹിദ് സഹചാരി അദാലത്ത് നടപ്പാക്കിയത്. ഇതോടെ  അദാലത്ത് തുടങ്ങി പൂർത്തീകരിക്കുന്ന ആദ്യത്തെ ജില്ലയായി വയനാട് .  അദാലത്തിന് റഷീദ് വെങ്ങപ്പള്ളി, ഷാജഹാൻ വാഫി, ജലീൽ വൈത്തിരി എന്നിവർ നേതൃത്വം നൽകി. അദാലത്തിൽ നിന്നും ശേഖരിച്ച വിവരങ്ങൾ വിഖായ സംസ്ഥാന സമിതി പരിശോധിക്കുകയും, സെന്ററുകൾക്കുള്ള അംഗീകാരം  നൽകുമെന്ന് വിഖായ ജില്ലാ ഭാരവാഹികൾ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *