May 3, 2024

ജീവിത നൈപുണ്യ പരിശീലന പരിപാടി ആരംഭിച്ചു

0
01 3 1
കൽപ്പറ്റ: നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മുണ്ടേരി സൃഷ്ടി, ചൈൽഡ്‌ലൈൻ വയനാട് കേന്ദ്രം, സ്റ്റുഡന്റ് പോലീസ് യൂണിറ്റ് എന്നിവയുടെസഹകരണത്തോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ജീവിത നൈപുണ്യ പരിശീലനപരിപാടിയ്ക്ക് തുടക്കമായി. കൗമാരകാല വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് 60 കുട്ടികൾക്കായുള്ള ഈ പ്രത്യേക പരിശീലനം ആരംഭിച്ചിരിക്കുന്നത്. പരിശീലനത്തിന്റെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സണ്‍ ആർ. രാധാ കൃഷ്ണൻ നിർവ്വഹിച്ചു. കൗണ്‍സിലർ വി.പി. ശോശാമ്മ അധ്യക്ഷയായിരുന്നു. നെഹ്‌റുയുവകേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം.കെ. സുന്ദർലാൽ കുട്ടികൾക്കുള്ള ശുചിത്വകിറ്റ് വിതരണം ചെയ്തു. ചൈൽഡ്‌ലൈൻ കോ-ഓർഡിനേറ്റർ മജേഷ് രാമൻ, എച്ച്.ജസ്സീന. സി.കെ. ദിനേശൻ, സജി ആന്റോ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള കൗണ്‍സിലിംഗ്, ചർച്ചകൾ, സംവാദപരിപാടി, വിവിധ വിഷയങ്ങളിലുള്ള ക്ലാസ്സുകൾ എന്നിവ തുടർന്നുള്ള ദിവസങ്ങളിൽ പ്രഗൽഭരുടെ നേതൃത്വത്തിൽ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *