May 9, 2026

കൂത്തുപറമ്പ്‌ മമ്പറം മൈലുളളിയിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൂത്തുപറമ്പ്‌  മമ്പറം മൈലുളളിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.മാനന്തവാടി കുളക്കാട്ടെ എ.വി.അനിൽകുമാർ (49) ആണ് മരിച്ചത്.ഇന്നു രാവിലെ 8-15 ഓടെയാണ് സംഭവം. ചക്കരക്കല്ലിൽ ഫർണിച്ചർ ജോലിക്കായി പോകുകയായിരുന്നു അനിൽകുമാർ.ഈയാൾ ഓടിച്ച ബൈക്കിന്റെ ഹാൻഡിൽ റോഡരികിൽ നിർത്തിയിട്ട ഗുഡ്സ് ഓട്ടോയിൽ തട്ടി റോഡിൽ തെറിച്ചുവീണ സമയം എതിർ ദിശയിൽ നിന്നും വന്ന ടിപ്പർ ലോറി ഇയാളുടെ ദേഹത്ത് കയറുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തു തന്നെ മരിച്ചു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറലാശുപത്രി മോർച്ചറിയിലേക്കു മാറ്റി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *