April 28, 2026

ഫാ: ഫ്രാൻസിസ് ഞള്ളമ്പുഴ മെമ്മോറിയൽ മാഗസിൻ അവാർഡ് തളിപ്പറമ്പ് സർ സയ്യദ് കോളേജിന്

0
By ന്യൂസ് വയനാട് ബ്യൂറോ
തളിപ്പറമ്പ് സർ സയ്യദ് കോളേജിന് ഫാ: ഫ്രാൻസിസ് ഞള്ളമ്പുഴ മെമ്മോറിയൽ മാഗസിൻ അവാർഡ്.രണ്ടാം സ്ഥാനം പാലക്കാട് യുവക്ഷേത്ര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിച്ചു.മൂന്നാം സ്ഥാനം മലയാളം സർവകലാശാലയ്ക്ക്.
 മാനന്തവാടി: മാനന്തവാടി മേരി മാതാ ആർട്‌സ് ആന്റ് സയൻസ് കോളേജ് അധ്യാപകനായിരിക്കെ അന്തരിച്ച  ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ പേരിൽ കോളേജ് ഏർപ്പെടുത്തിയ അഖില കേരള കോളേജ് മാഗസിൻ മത്സരത്തിൽ തളിപ്പറമ്പ് സർസയ്യദ് കോളേജിന്റെ 'വരാന്തയിലാണ്' എന്ന മാഗസിന് ഒന്നാം സ്ഥാനവും 5001 രൂപ ക്യാഷ് അവാർഡും ലഭിച്ചു.   പാലക്കാട് യുവക്ഷേത്ര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'പരൽമീനുകൾ വെട്ടിത്തിളങ്ങുന്ന തോട്ടുവക്കത്തിരുന്ന്….'എന്ന മാഗസിന് രണ്ടാം സ്ഥാനവും 3001 രൂപ ക്യാഷ് അവാർഡും ലഭിച്ചു. മൂന്നാം സ്ഥാനം മലയാളം സർവകലാശാലയുടെ 'കൂട്ടേ്യാനേ അലാഴിക്ക് പോണ്ടാട്ടോ..!!' എന്ന പേരിലുള്ള മാഗസിനാണ് ലഭിച്ചത്. അവർക്ക് 2001 രൂപ ക്യാഷ് അവാർഡ് ലഭിക്കും . വിജയികൾക്ക് ഒക്ടോബർ അഞ്ചിന് കോളേജിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ വിജയികൾക്ക്ക്ക് അവാഡുകൾ സമ്മാനിക്കും. കണ്ണുർ സർവകലാശാല നീലേശ്വരം ക്യാമ്പസിന്റെ 'ആന്ത്രോപ്പ്', ഫറൂഖ് കോളേജിന്റെ 'കാട്ടിലൊരു തുള്ളി ചോര' പയ്യന്നൂർ കോളേജിന്റെ 'ഒറ്റചിറകുള്ള പൂമ്പാറ്റകൾ' എന്നീ മാഗസിനുകൾ പ്രത്യേക പരാമർശം നേടി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *