May 8, 2024

മേരി മാതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ സെമിനാറും പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനവും

0
* മേരി മാതാ കോളേജിൽ ഉന്നത വിദ്യാഭ്യാസ സെമിനാറും പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനവും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ, ബിഷപ്പ് മാർ ജോസ് പൊരുന്നേടം എന്നിവർ  നിർവഹിക്കും
മാനന്തവാടി: മേരി മാതാ ആർട്‌സ് & സയൻസ് കോളേജിൽ യൂ ജി സി ധനസഹായത്തോടുകൂടി പുതുതായി പണികഴിപ്പിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം, ഉന്നത വിദ്യാഭ്യാസ സെമിനാർ, സർവകലാശാലാ തലത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിക്കൽ, കോളേജിലെ വിവിധ എൻഡോവ്മന്റ്  അവാർഡ് പുരസ്‌കാര വിതരണം എന്നിവ 2018 ഒക്‌ടോബർ 5 ന് കോളേജിൽ വച്ച് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ സാവിയോ ജെയിംസ് മാനേജർ റവ ഫാദർ ജോർജ്ജ് മൈലാടൂർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം ആശീർവദിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ നിർവഹിക്കും. മൂന്ന് വർഷം കൂടുമ്പോൾ നടക്കുന്ന ഡോ കെ ടി വർക്കി എൻഡോവ് മെന്റ് പ്രഭാഷണ പരമ്പരയിലെ നാലാമത്തെ പ്രഭാഷണം 'ഉന്നതവിദ്യാഭ്യാസം ഇന്ത്യയിൽ വെല്ലുവിളികളും പ്രവണതകളും' എന്ന വിഷയത്തിൽ വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ പ്രഭാഷണം നടത്തും.  കോളേജ് മാനേജർ റവ ഫാ ജോർജ് മൈലാടൂർ അധ്യക്ഷത വഹിക്കന്ന യോഗത്തിൽ ഉന്നതവിദ്യാഭ്യാസ സെമിനാറിന്റെ ഉദ്ഘാടനം ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിക്കും.  
പ്രിൻസിപ്പാൾ ഡോ സാവിയോ ജെയിംസ്, ഐ ക്യു ഏ സി കോ ഓഡിനേറ്റർ        ഡോ മരിയ മാർട്ടിൻ ജോസഫ്, പി ടി എ വൈസ് പ്രസിഡന്റ്  ശ്രീ സജീവ് എം എം, ഡോ ഷാജു പി പി, കോളേജ് യൂണിയൻ ചെയർമാൻ അഭിലാഷ് എം എസ് , പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ ജോസഫ് കെ ജോബ്, ശ്രീമതി ആഷ്‌ലി തോമസ് എന്നിവർ സംസാരിക്കും.  2015-18 ബാച്ചിൽ ഏറ്റവും മികച്ച വിദ്യാർഥിക്കുള്ള കെ ടി വർക്കി എൻഡോവ്‌മെന്റ് അവാർഡ് നേടിയ കുമാരി നയന വി ടി, എറ്റവും മികച്ച പൂർവവിദ്യാർഥിക്കുള്ള പുരസ്‌കാരം നേടിയ ബത്തേരി സെന്റ് മേരീസ് കോളേജ് ഇംഗ്ലീഷ് അധ്യാപകൻ ശ്രീ കെ രാമചന്ദ്രൻ എന്നിവർക്കുള്ള പുരസ്‌കാരങ്ങളും വൈസ് ചാൻസലർ സമ്മാനിക്കും. റവ ഫാദർ ഫ്രാൻസിസ് ഞള്ളമ്പുഴ അവാർഡ് നേടിയ തളിപ്പറമ്പ് സർസയ്യദ് കോളേജ്, രണ്ടാം സ്ഥാനം നേടിയ പാലക്കാട് യുവക്ഷേത്ര മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, മൂന്നാം സ്ഥാനം  നേടിയ മലയാളം സർവകലാശാല       എന്നീ സ്ഥാപനങ്ങൾക്ക് വൈസ് ചാൻസലർ അവാർഡുകൾ സമ്മാനിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *