മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ: സി.പി.ഐ മാനന്തവാടി മണ്ഡലം ജാഥ നാളെ തുടങ്ങും
മാനന്തവാടി: മോദി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്ക് എതിരെ സി.പി.ഐ. മാനന്തവാടി മണ്ഡലം കമ്മിറ്റി കാൽനട ജാഥ നടത്തും.
പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധനവ് തടയുക രാജ്യത്തെ സമ്പത്ത് മുഴുവനും കോർപ്പറേറ്റ് ഭീമൻന്മാരുടെ കൈയിലേക്ക് എത്തിക്കുന്ന സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന ബി.ജെ.പി സർക്കാരിന് എതിരെ രാജ്യത്ത് സി.പി.ഐ.യുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം നടന്ന് വരികയാണ്.ഇതിന്റെ ഭാഗമായി സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മോദിയെ പുറത്താക്കു രാജ്യത്തെ രക്ഷിക്കു എന്ന മുദ്രവാക്യം ഉയർത്തി മൂന്ന് ദിവസമായി നടത്തുന്ന കാൽനട ജാഥ ഇന്ന് വൈകുന്നേരം 4 മണിക്ക് വാളാട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ഉദ്ഘാടനം ചെയ്യും. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരൻ ക്യാപ്റ്റനും ജില്ലാ കമ്മറ്റി അംഗം രജിത്ത് കമ്മന വൈസ് ക്യാപ്റ്റനും സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം ജോണി മറ്റത്തിലാനി ഡയറക്ടറുമായ ജാഥ മാനന്തവാടി മണ്ഡലത്തിൽ പര്യടനംനടത്തും. 7 ന് രാവിലെ 9.30. തലപ്പുഴ 11.15 കണിയാരം 12.30 എരുമത്തെരുവ് 1.30 ഒങ്ങയങ്ങാടി 3.30 താഴെ 54,5-ന് കാട്ടിക്കുളം സമാപന സമ്മേളനം സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്യും. 8 ന് രാവിലെ 9.30 പയ്യംമ്പള്ളി, 11 കൊയിലേരി, 12വള്ളിയൂർക്കാവ്, 1.30 താഴെയങ്ങാടി, 3 പാണ്ടിക്കടവ് 5 മണിക്ക് രണ്ടേനാലിൽ ജാഥ സമാപിക്കും സമാപന സമ്മേളനം സി പി ഐ വയനാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ.ബാബു ഉദ്ഘാടനം ചെയ്യും.വിവിധ സ്വികരണ പൊതുയോഗങ്ങളിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി, അസീസ് കോട്ടയിൽ, ദിനേശ്ബാബു, കെ.പി.വിജയൻ, കെ.സജീവൻ, വി.എ.ഗോപി എന്നിവർ പ്രസംഗിക്കും.





Leave a Reply